ഐസ്ക്രീം കേസ്: മൊഴിമാറ്റം അന്വേഷിക്കാന്‍ ഉത്തരവ്
കോഴിക്കോട്: ഐസ്ക്രീം പെണ്‍വാണിഭ കേസില്‍ സാക്ഷികള്‍ മൊഴിമാറ്റം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി നടക്കാവ് പൊലീസിനോട് ഉത്തരവിട്ടു.
കേസിലെ പ്രധാന സാക്ഷിയായ റെജീനയും മറ്റു സാക്ഷികളും കേസിന്റെ വിവിധ ഘട്ടങ്ങളില്‍ മൊഴി മാറ്റിയത് അന്യായമായി പ്രതിഫലം കൈപറ്റിയാണെന്ന് ചൂണ്ടിക്കാട്ടി റെഡ് ഫ്ലാഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി. സോമനാണ് ഹര്‍ജി നല്‍കിയത്.
മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൗഫ്, റൗഫിന്റെ ഡ്രൈവര്‍ ഗോപി, റെജീന എന്നിവരെ പ്രതികളാക്കണമെന്ന്ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. റെജീനയുടെ മാതാവ് ഫാത്തിമ, അന്വേഷി പ്രസിഡന്റ് കെ. അജിത, വനിതാ കമ്മീഷന്‍ മുന്‍ ചെയര്‍പേഴ്സന്‍ സുഗതകുമാരി എന്നിവരെ ഈ കേസില്‍ സാക്ഷികളാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications