ഇന്ത്യന്‍ കാര്‍ വിപണി അക്രമിയ്‌ക്കാന്‍ വോള്‍വോയുടെ പദ്ധതി
ചെന്നൈ: ഇന്ത്യന്‍ ആഡംബര കാര്‍ വിപണി പിടിച്ചടക്കാന്‍ വോള്‍വോ പദ്ധതിയിടുന്നു. പുതുതായി ആറ് ആഡംബര കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി വിപണി പിടിച്ചടക്കാനാണ് വോള്‍വോയുടെ പദ്ധതി.
ഇന്ത്യയിലെ പ്രധാനപ്പെട്ട എട്ടു നഗരങ്ങളില്‍ ഇതിനായി ഷോറൂം തുറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ദില്ലി, ചണ്ഡീഗര്‍, മുബൈ നഗരങ്ങളില്‍ ഇതിനോടകം കമ്പനി മൂന്ന് ഷോറൂമുകള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് വോള്‍വോ കാര്‍ ഇന്ത്യ എംഡി പോള്‍ ഡി. വോയ്‌ജസ് പറഞ്ഞു.
കൊച്ചിയടക്കമുള്ള മറ്റു പ്രധാന നഗരങ്ങളിലും ഉടന്‍ തന്നെ ഷോറൂമുകള്‍ ആരംഭിയ്‌ക്കും. വോള്‍വോയുടെ ഡീലര്‍ഷിപ്പിനായി 80 ഓളം പേര്‍ കമ്പനിയെ സമീപിച്ചിട്ടുണ്ട്. ഇവരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിയ്‌ക്കുകയാണ്. പോള്‍ പറഞ്ഞു.
കെട്ടിടവും സ്ഥലത്തിനും പുറമെ 80 ലക്ഷം രൂപയോളം വോള്‍വോയുടെ ഡീലര്‍ഷിപ്പിനായി മുടക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം വോള്‍വോയുടെ എസ് 80 (സെഡാന്‍), എക്‌്‌സ് സി 90 (ക്രോസ് ഓവര്‍) എന്നീ മോഡലുകള്‍ക്കു മാത്രമായി 100 ഓളം ബുക്കിംഗുകള്‍ നടന്നതായി പോള്‍ വെളിപ്പെടുത്തി.
500 കാറുകളുടെ വില്‌പനയാണ് കമ്പനി ഇക്കൊല്ലം ലക്ഷ്യമിട്ടിട്ടുള്ളത്. 2009 ആകുമ്പോഴേക്കും 14 ഡീലര്‍ഷിപ്പുകള്‍ രാജ്യത്തോട്ടാകെ വോള്‍വോയ്‌ക്കുണ്ടാകും.
വോള്‍വോയുടെ വരവോടെ ആഡംബര കാറുകളുടെ വിപണി യുദ്ധം ഒരിക്കല്‍ കൂടി മുറുകുകയാണ്. ഇന്ത്യയിലെ ലക്ഷ്വറി ബസ് വിപണി പിടിച്ചടക്കിയ വോള്‍വോയുടെ പ്രകടനം കാര്‍ വിപണിയില്‍ കൂടി ആവര്‍ത്തിയ്‌ക്കുമോയെന്ന് കണ്ടറിയാം.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications