സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് പതാക ഉയര്‍ന്നു
കോയമ്പത്തൂര്‍: സിപിഐ എം 19-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കോയമ്പത്തൂരില്‍ തുടക്കമായി. സമ്മേളന നഗറില്‍ മുതിര്‍ന്ന കമ്മ്യൂണിസ്‌റ്റ് നേതാവും കേന്ദ്ര കമ്മിറ്റിയംഗവുമായ ശങ്കരയ്യ പതാക ഉയര്‍ത്തി.
സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, മാണിക് സര്‍ക്കാര്‍, വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്‌പാര്‍്‌ച്ചന നടത്തി.അതിനു ശേഷം നടന്ന ചടങ്ങില്‍ പാര്‍ട്ടിയിലെ പതിനൊന്ന് മുതിര്‍ന്ന നേതാക്കളെ ആദരിച്ചു.
722 പ്രതിനിധികളാണ് 9.82 ലക്ഷം പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ഇവരെ കൂടാതെ 70 നീരിഷകരും 24 രാജ്യങ്ങളില്‍ നിന്നുള്ള 50 വിദേശ പ്രതിനിധികളും കോണ്‍ഗ്രസില്‍ പങ്കെടുക്കും.
പതിവിന് വീപരിതമായി ഇത്തവണ ഹാളിന് പുറത്തുള്ള തുറന്ന വേദിയിലായിരുന്നു ഉദ്‌ഘാടന സമ്മേളനം. പ്രകാശ് കാരാട്ടിന്റെ ഉദ്‌ഘാടന പ്രസംഗത്തിനു ശേഷം സിപിഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദാന്‍ സമ്മേളനത്തെ അഭിവാന്ദ്യം ചെയ്യും. തുടര്‍ന്ന് വിദേശ പ്രതിനിധികള്‍ സംസാരിയ്‌ക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രതിനിധി സമ്മേളനം നടക്കും. എപ്രില്‍ മൂന്നിന് വൈകിട്ട് ആറു ദിവസം നീണ്ട പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം കുറിച്ച് രണ്ടര ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന ബഹുജന റാലി നടക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications