ഭൂമിക്കായി റാണി 66 ലക്ഷം രൂപ നല്‍കണം
അഹമ്മദ്നഗര്‍: ഷിര്‍ദ്ദിയിലെ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റില്‍ നിന്നും വാങ്ങിയ സ്ഥലത്തിന്റെ ഉടമസ്ഥത ലഭിക്കുന്നതിന് ബോളിവുഡ് താരം റാണി മുക്കര്‍ജി സംസ്ഥാന സര്‍ക്കാരിന് 66 ലക്ഷം രൂപ നല്‍കണം.
ഈ സ്ഥലം യഥാര്‍ത്ഥത്തില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റേതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തിരുന്നു. സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ സ്ഥലമാണ് റാണി മുക്കര്‍ജിക്കും മറ്റു ചിലര്‍ക്കുമായി മറിച്ചുവിറ്റത്.
പാട്ടസ്ഥലം രണ്ടു തവണ കൈമറിഞ്ഞിരുന്നു. അതിനു ശേഷം സ്ഥലം 17 ഭാഗങ്ങളായി വിഭജിച്ച് റാണിയുള്‍പ്പെടെ പലര്‍ക്കായി വില്പന നടത്തി.
റാണി മുക്കര്‍ജിക്കും മറ്റു 16 പേര്‍ക്കും ഈ സ്ഥലത്തിന് നിയമപരമായി ഉടമസ്ഥതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ സ്ഥലത്തിന് ഉടമസ്ഥത ലഭിക്കണമെങ്കില്‍ റാണിയും മറ്റുള്ളവരും നിലവിലുള്ള വിപണി വില സര്‍ക്കാരിന് നല്‍കണം.












Click it and Unblock the Notifications