Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലികയെ പീഡിപ്പിച്ചു കൊന്ന കേസില്‍ 16 കാരനെ വിട്ടയച്ചു

തൃശൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച ചാമക്കാല ജാസില (7) വധക്കേസില്‍ പ്രതിയായ 16 കാരനെ വെറുതെ വിട്ടു. തെളിവില്ലെന്ന കാരണത്താലാണ്‌ ജുവനൈല്‍ ജസ്റ്റിസ്‌ ബോര്‍ഡ്‌ കുട്ടിയെ വെറുതെ വിട്ടത്‌. ശേഖരിച്ച തെളിവുകള്‍ ഹാജരാക്കാത്തതിന്‌ പോലീസിനെ ബോര്‍ഡ്‌ രൂക്ഷമായി വിമര്‍ശിച്ചു.

2006 ജൂണ്‍ 10നാണ് സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ജാസില വധം നടന്നത്. വൈകിട്ട്‌ കടയില്‍ പോയി മടങ്ങുകയായിരുന്ന ജാസിലയെ മിഠായി വാങ്ങിത്തരാമെന്ന്‌ പറഞ്ഞ്‌ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടു പോയി പീഡിപ്പിയ്‌ക്കുകയായിരുന്നുവെന്നാണ്‌ കേസ്‌. മല്‍പ്പിടുത്തത്തിനിടയില്‍ കൊല്ലപ്പെട്ട കുട്ടിയെ ചാക്കില്‍ കെട്ടി അവിടെത്തന്നെ ഉപേക്ഷിയ്‌ക്കുകയായിരുന്നു.

കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന്‌ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‌കിയതിനെ തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കുട്ടിയുടെ ജഡം കണ്ടെത്തിയത്. തുടര്‍ന്ന്‌ നടന്ന അന്വേഷണത്തില്‍ 16 കാരനായ പ്രതി പിടിയിലാകുകയായിരുന്നു.

ശാസ്‌ത്രീയ തെളിവെടുപ്പ്‌ നടത്തിയാണ്‌ പോലീസ്‌ കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നത്‌. എന്നാല്‍ ശാസ്‌ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നില്ല.

പ്രതിയുടെ ബീജം, രക്തം, രോമം തുടങ്ങിയവ ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ അയക്കാതെ പോലീസ്‌ സ്‌റ്റേഷനില്‍ സൂക്ഷിയ്‌ക്കുകയായിരുന്നുവെന്ന്‌ കോടതി കണ്ടെത്തി. ജാസിലയുടെ കൊലയ്‌ക്കു പിന്നില്‍ പ്രദേശത്തെ മദ്യ-മയക്കു മരുന്ന്‌ ലോബിയുണ്ടെന്ന്‌ ആരോപണമുയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+