അര്‍ഹരായവര്‍ക്ക് സ്ഥാനം ലഭിയ്ക്കും; കരുണാകരന്‍
ദില്ലി: കോണ്‍ഗ്രസിലേക്ക് തന്നോടൊപ്പം തിരിച്ചു വന്നവര്‍ക്ക് അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിയ്‌ക്കുമെന്ന് കരുണാകരന്‍.
ഇക്കാര്യം സോണിയ ഗാന്ധി ഉറപ്പു നല്‌കിയെന്നും കരുണാകരന്‍ പറഞ്ഞു. നടക്കേണ്ട കാര്യങ്ങള്‍ നടക്കേണ്ട സമയത്ത് നടക്കും. ഞങ്ങളുന്നയിച്ച ആവശ്യങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് ബോധ്യമായിട്ടുണ്ട്-കരുണാകരന്‍ വ്യക്തമാക്കി.
സോണിയയുമായുള്ള കൂടിക്കാഴ്‌ച വിജയമായിരുന്നെന്ന് പറഞ്ഞ കരുണാകരന്‍ തരിച്ചു വന്നവര്‍ക്ക് നേരത്തെയുണ്ടായിരുന്ന പാര്‍ട്ടി പദവികള്‍ ലഭിയ്‌ക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‌കിയില്ല.
നേരത്തെ തിരച്ചു വന്നവര്‍ക്ക് അതെ പദവികള്‍ തിരിച്ചു കിട്ടുന്ന കാര്യം ബുദ്ധിമുട്ടാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിയ്‌ക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കോണ്‍ഗ്രസില്‍ അങ്ങനെയൊരു പതിവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കെ. മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുമോയെന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായല്ല പ്രതികരിച്ചത്. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്രമുണ്ട്. ഞാന്‍ അത് അന്വേഷിയ്‌ക്കാറില്ല കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications