ലക്ഷദ്വീപിലേക്കുള്ള ഉരു മുങ്ങി; തൊഴിലാളികള്‍ രക്ഷപ്പെട്ടു
കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തു നിന്നും ലക്ഷദ്വീപിലേക്ക് ചരക്കുകളുമായി പോകുകയായിരുന്ന ഉരു മുങ്ങി.
ഉരുവിലുണ്ടായിരുന്ന ആറ് തൊഴിലാളികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ലൈഫ് ജാക്കറ്റണിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
മൂന്ന് ഗുജറാത്തി തൊഴിലാളികളും രണ്ട് തമിഴ്‌നാട്ടുകാരും ഒരു മലയാളിയുമാണ് ഉരുവിലുണ്ടായിരുന്നത്.
കാണാതായ കപ്പലിനായി തീരദേശ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications