ഭൂമിയ്‌ക്കായി ഒരു മണിക്കൂര്‍
സിഡ്‌നി: ലോകത്തിലെ പ്രമുഖ നഗരങ്ങള്‍ ശനിയാഴ്‌ച ഒരു മണിക്കൂര്‍ നേരത്തേക്ക് വിളക്കുകള്‍ അണയ്ക്കും.
ആഗോള താപനത്തിനെതിരെയുള്ള ബോധവത്‌ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിയ്‌ക്കുന്ന 'ഭൂമിയുടെ ഒരു മണിക്കൂര്‍' എന്ന സംരഭത്തിനോടനുബന്ധിച്ചാണ് ഈ നഗരങ്ങള്‍ വിളക്കുകള്‍ അണയ്‌ക്കുക.
അതെ സമയം ആസ്‌ട്രേലിയ മുഴുവന്‍ വിളക്കുകള്‍ അണച്ചുള്ള പ്രചരപണ പരിപാടിയില്‍ പങ്കെടുക്കും.
ഇതുമായി ബന്ധപ്പെട്ട് ഒരു മണിക്കൂര്‍ നേരത്തേക്ക് വിളക്കുകള്‍ മുഴുവന്‍ അണയ്‌ക്കുന്ന ആദ്യ രാജ്യമായി ആസ്‌ട്രേലിയ മാറും. രാത്രി എട്ടു മുതല്‍ ഒമ്പതു വരെയായിരിക്കും വിളക്കുകള്‍ അണയുക.
ഭൂമിയുടെ ഒരു മണിക്കൂര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ സംരഭത്തില്‍ ചൈന, വിയറ്റ്‌നാം, ന്യൂസിലാന്‍ഡ്, അമേരിക്ക എന്നിവിടങ്ങളിലെ പ്രമുഖ രാജ്യങ്ങളുള്‍പ്പടെ 35 രാജ്യങ്ങളിലെ 370 ഓളം നഗരങ്ങള്‍ ആകെ പങ്കെടുക്കുമെന്ന് സംഘാടകനായ ആന്‍ഡി റിഡ്‌ലി അവകാശപ്പെട്ടു.
കഴിഞ്ഞ വര്‍ഷം സിഡ്‌നിയിലാണ് ഈ ഭൂമിയുടെ മണിക്കൂര്‍ എന്ന ബോധവത്‌കരണ പരിപാടി ആദ്യമായി അരങ്ങേറിയത്.












Click it and Unblock the Notifications