ഷാജഹാന്റെ വാള്‍ ലേലത്തിന്
ലണ്ടന്‍: താജ് മഹല്‍ നിര്‍മിച്ച മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ വാള്‍ ലണ്ടനിലെ ബോന്‍ഹാസില്‍ ലേലത്തിന് വയ്ക്കും.
1629-30ല് നിര്മിച്ചതാണ് ഈ വാള്‍. 30,000 മുതല്‍ 50,000 പൗണ്ട് വരെ ഈ വാളിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷാജഹാന്റെ പേരും ജനനസ്ഥലവും തീയതിയും ഈ വാളില്‍ സ്വര്‍ണം കൊണ്ട് ആലേഖനം ചെയ്തിട്ടുണ്ട്.
പരേതനായ ജാക്വസ് ഡിസെന്ഫാന്‍സിന്റെ ശേഖരത്തില്‍ പെട്ടതാണ് ഈ വാള്‍. ഇസ്ലാമിക്, ഇന്ത്യന്‍, ദക്ഷിണേഷ്യന്‍ ചരിത്രങ്ങളില്‍ പ്രത്യേക താത്പര്യമുണ്ടായിരുന്ന ജാക്വസ് അമ്പത് വര്‍ഷത്തോളം ചരിത്രവുമായി ബന്ധപ്പെട്ട പുരാവസ്തുക്കള്‍ ശേഖരിക്കുന്നതിനായി ചെലവഴിച്ചിരുന്നു.












Click it and Unblock the Notifications