വിപണി പറയുന്നത് ലാഭക്കണക്കുകള്‍
മുംബെ : നടപ്പ് സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31ന് അവസാനിക്കുമ്പോള്‍ ഓഹരി വിപണി പറയുന്നത് ലാഭക്കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നെ അപേക്ഷിച്ച് 25 ശതമാനം നേട്ടമാണ് ഇക്കൊല്ലം മുംബെ ഓഹരി സൂചിക നേടിയത്.
വെളളിയാഴ്ച 16371.29 എന്ന സൂചികയിലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് വ്യാപാരം അവസാനിച്ചത്. കഴിഞ്ഞ മാര്‍ച്ച് 30ന് ഇത് 13072.10 ആയിരുന്നു.
വിപണിയില്‍ തികഞ്ഞ അനിശ്ചിതത്വവും ചാഞ്ചാട്ടവും നിലനില്‍ക്കുമ്പോഴും നിക്ഷേപകര്‍ക്ക് മാന്യമായ ലാഭം ഉണ്ടാകുന്നുവെന്നാണ് വിശകലനങ്ങള്‍ തെളിയിക്കുന്നത്. 2000 മുതലുളള ചരിത്രം പരിശോധിച്ചാല്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ വിപണി കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തെ നേട്ടമാണ് 2007-08 സാമ്പത്തിക വര്‍ഷത്തിലുണ്ടായിരിക്കുന്നത്.
2004ല്‍ 83.4 ശതമാനം നേട്ടമുണ്ടാക്കിയതാണ് ഏറ്റവും മികച്ച നേട്ടം. 2006ല്‍ 73.7 ശതമാനം വളര്‍ച്ചയാണ് തൊട്ടുമുമ്പത്തെ അപേക്ഷിച്ച് ഉണ്ടായത്. 1999-2000ലാകട്ടെ ഇത് 34 ശതമാനമായിരുന്നു.
2006-07ല്‍ 15.7 ശതമാനവും 2004-05ല്‍ 16.1 ശതമാനവുമാണ് വിപണി കൈവരിച്ച നേട്ടം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()












Click it and Unblock the Notifications