വിലക്കയറ്റത്തിനെതിരെ സിപിഎം പ്രക്ഷോഭം
കോയമ്പത്തൂര്‍ : വിലക്കയറ്റം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സി.പി.എം.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പൊതുവിതരണ സമ്പ്രദായം ശക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെടുന്ന പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കി. പാര്‍ട്ടിയുടെ പ്രക്ഷോഭ പരിപാടികള്‍ ഏപ്രില്‍ 15 മുതല്‍ ആരംഭിക്കുമെന്ന് സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഒരു മാനദണ്ഡവുമില്ലാതെയാണ് സംസ്ഥാനങ്ങള്‍ക്കുള്ള അരിവിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നത്. ഇത് സംസ്ഥാനങ്ങളില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നു. ഇത്തരം നടപടികളില്‍ നിന്നും കേന്ദ്രം പിന്മാറണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.
കേരളത്തിനുളള അരിവിഹിതത്തില്‍ കഴിഞ്ഞ ദിവസം കേന്ദ്രം ഗണ്യമായ വെട്ടിക്കുറവ് വരുത്തിയിരുന്നു. ഇക്കാര്യം സിപിഎം ഗൗരവത്തിലെടുത്തുവെന്നാണ് സമ്മേളന നടപടികള്‍ വ്യക്തമാക്കുന്നത്.
കേന്ദ്ര -സംസ്ഥാന ബന്ധങ്ങളില്‍ പൊളിച്ചെഴുത്ത് നടത്തുക, സംസ്ഥാനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുതകുന്ന നടപടികള്‍ സ്വീകരിക്കുക, ഇന്ത്യയെ അമേരിക്കയുടെ നയതന്ത്ര പങ്കാളിയാക്കി മാറ്റാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു.
വര്‍ഗീയ കക്ഷികളെ ഒഴിവാക്കി കോണ്‍ഗ്രസിനെതിരെ മൂന്നാം ബദല്‍ രൂപീകരിക്കാന്‍ പാര്‍ട്ടി മുന്‍കൈയെടുക്കും. മുന്‍കാലങ്ങളിലേതു പോലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുളള സംവിധാനമാകില്ലെന്നും സമാന ചിന്താഗതിയുളള പാര്‍ട്ടികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന വേദിയാകുമെന്നുമാണ് സിപിഎം വ്യക്തമാക്കുന്നത്. ഇതിനായുളള ചര്‍ച്ചകള്‍ തുടങ്ങിയതായും സീതാറാം യെച്ചൂരി വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()












Click it and Unblock the Notifications