ആരാധികമാര്‍ക്കിടയില്‍ നാണിച്ച് രാഹുല്‍
ബാംഗ്ലൂര്‍: രാഹുല്‍ ഗാന്ധിയുടെ സൗന്ദര്യത്തില്‍ സ്ത്രീകളെല്ലാം ആകൃഷ്ടരാണല്ലോ എന്ന ചോദ്യം വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ന്നപ്പോള്‍ രാഹുലിന്‍റെ മുഖം നാണം കൊണ്ട് ചുവന്നു.
ഒരു വനിതാ ജേര്‍ണലിസ്റ്റാണ് വാര്‍ത്താസമ്മേളനത്തിനിടെ രാഹുലിനെ കുടുക്കിലാക്കിയ ചോദ്യം ചോദിച്ചത്. രാഹുലിന്റെ യോഗങ്ങളില്‍ യുവതികളുടെ ബാഹുല്യം അവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സ്ത്രീകള്‍ തന്നെ ഇഷ്ടപ്പെടുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ മറുപടി പറഞ്ഞു.
അവിവാഹിതനായ താങ്കളുടെ മനംകവരാന്‍ എത്തുന്ന സ്ത്രികളെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന ചോദ്യം വീണ്ടും ഉയര്‍ന്നപ്പോള്‍ രാഹുല്‍ പറയാന്‍ ബുദ്ധിമുട്ടി എങ്കിലും ഒരു ചിരിചിരിച്ച് ആ ബുദ്ധിമുട്ടിനെ രാഹുല്‍ മറികടന്നു.
വിവാഹം തന്നെയാണോ ഇതിന് പരിഹാരം എന്ന അന്വേഷണം ഉയര്‍ന്നപ്പോള്‍ വ്യക്തിപരമായ ചോദ്യത്തിന് പരസ്യമായി മറുപടിയില്ല എന്നമട്ടില്‍ രാഹുല്‍ ഒഴിഞ്ഞുമാറി.
എഡ്യുക്കേഷണല്‍ ഹബ്ബ് ആയ ബാംഗ്ലൂരിലും മംഗലാപുരത്തും രാഹുലിന്റെ പൊതുയോഗത്തില്‍ വനിതകളുടെ ശക്തമായ സാന്നിധ്യം പ്രകടമായിരുന്നു. രാഹുലിന്റെ കൈപിടിച്ചു കുലുക്കാനും കൂടെനിന്ന് ചിത്രമെടുക്കാനും അവര്‍ തിരക്കുകൂട്ടിയിരുന്നു.












Click it and Unblock the Notifications