മലയാളി വനിതയുള്‍പ്പെട്ട തീവ്രവാദ സംഘം അറസ്റ്റില്‍
കൊടൈക്കനാല്‍: തീവ്രവാദികളെന്ന് സംശയിക്കുന്ന മലയാളികളുള്‍പ്പെട്ട അഞ്ചംഗ സംഘത്തെ കൊടൈക്കനാലില്‍ നിന്നും അറസ്റ്റു ചെയ്‌തു.
തമിഴ്‌നാട് സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്. കൊടൈക്കനാലിലെ പള്ളാങ്കിയില്‍ തീവ്രവാദികള്‍ താമസിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു തിരച്ചില്‍.
വീട് വളഞ്ഞപ്പോള്‍ ഇവര്‍ പൊലീസിന് നേരെ ബോംബ് എറിഞ്ഞു. ബോംബേറില്‍ ഒരു പൊലീസുകാരന് പരുക്കേറ്റിട്ടുണ്ട്. മലയാളികകളായ മല്ലിക , ചന്ദ്രന്‍ എന്നിവരെക്കൂടാതെ പള്ളാങ്കി സ്വദേശികളായ ബാലമുകുകന്‍, മുനിയപ്പന്‍, കേശവന്‍ എന്നിവരും പൊലീസ് പിടിയിലായിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും ആഭരണവും പണവും കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications