പെണ്‍കുട്ടിയുടെ ചിത്രമെടുക്കുന്നത് തടഞ്ഞതിന് മര്‍ദ്ദനം
ആലപ്പുഴ: തീവണ്ടി യാത്രയ്ക്കിടെ മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തുന്നത് തടഞ്ഞ ടി.ടി.ആറിനെ മര്‍ദിച്ച സംഭവത്തില്‍ കൊച്ചി നേവല്‍ബേസ് ഉദ്യോഗസ്ഥന്‍ രാജസ്ഥാന്‍ സ്വദേശി അജിത് സിംങി(22)നെ റയില്‍വേ പൊലീസ് അറസ്റ്റുചെയ്തു.
ശനിയാഴ്ച ആലപ്പുഴയിലേക്ക് വരികയായിരുന്ന ചെന്നൈ-ആലപ്പുഴ എക്സ്പ്രസിലാണ് സംഭവം നടന്നത്. എസ്-12 കോച്ചില്‍ കുടുംബത്തോടൊപ്പം യാത്രചെയ്ത പെണ്‍കുട്ടിയുടെ ഫോട്ടോയാണ് അജിത് എടുക്കാന്‍ ശ്രമിച്ചത്.
തുറവൂരിനും ചേര്‍ത്തലയ്ക്കും ഇടയ്ക്കുവച്ചാണ് സംഭവം നടന്നത്. ബഹളംകേട്ട് ടിക്കറ്റ് പരിശോധിക്കുകയായിരുന്ന ടി.ടി.ആര്‍. മനോജ് ലാല്‍ വിവരം തിരക്കി. പരാതികേട്ട അദ്ദേഹം യുവാവിനെ തടഞ്ഞപ്പോഴാണ് മര്‍ദ്ദനമേറ്റത്.
മര്‍ദ്ദനത്തില്‍ ടിടിആറിന്റെ പല്ല് ഇളകുകയും നെറ്റി പൊട്ടുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ റെയില്‍വേസ്റ്റേഷനില്‍ അറിയിച്ചതനുസരിച്ച് റെയില്‍വേ സംരക്ഷണസേന എസ്.ഐ. രാജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്നടത്തിയത്.
പ്രതിയെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. മനോജ് ലാലിനെ ആലപ്പുഴ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .












Click it and Unblock the Notifications