മീന്‍ തിന്നുന്ന പശു!
കുറ്റിയാട്ടൂര്‍ : മീന്‍ തിന്നുന്ന പശുവിനെ കണ്ടിട്ടുണ്ടോ? കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂരിലെ ചെറുകിട വ്യാപാരിയായ സി.പി.ഹുസൈന്റെ വീട്ടിലെത്തിയാല്‍ ആ കൗതുക കാഴ്ച കാണാം. ഹുസൈന്റെ ഉടമസ്ഥതയിലുള്ള മൂന്ന് പശുക്കളിലൊന്നിന്റെ ഇഷ്ടാഹാരം മീനാണ്.
മൂന്ന് വര്‍ഷം മുമ്പാണ് ഈ പശു മീന്‍ തിന്നുതുടങ്ങിയത്. മീന്‍ മാത്രമല്ല പൊരിച്ച കോഴിയും പൊരിച്ച മീനുമൊക്കെ പശു തിന്നാറുണ്ട്.
മൂന്ന് വര്‍ഷം മുമ്പ് പുല്ലിനൊപ്പം മീനു തീറ്റയായി നല്‍കിയപ്പോഴാണ് തന്റെ പശു 'നോണ്‍വെജിറ്റേറിയനാ'ണെന്ന് ഹുസൈന് മനസിലായത്. ഏറെ താത്പര്യത്തോടെ പശു മീന്‍ കഴിക്കുന്നതാണ് ഹുസൈന് കാണാനായത്. മീനിന്റെ മണം പോലും പശുവിനെ കൊതിപ്പിക്കുന്നുണ്ടെന്ന് പിന്നീട് ഹുസൈന് മനസിലായി.
പശുവിന്റെ ഈ മീന്‍പ്രിയം ഹുസൈന് കൂടുതല്‍ ചെലവ് വരുത്തിവയ്ക്കുന്നുണ്ട്. മീന്‍ തിന്നുന്ന പശുവിനെ കാണാനെത്തുന്നവര്‍ ചിലപ്പോഴൊക്കെ മീന്‍ പൊതികളും കൊണ്ടുവരുന്നതാണ് ഹുസൈന് ആശ്വാസമാവുന്നത്.
ഹുസൈന്റെ മറ്റ് രണ്ട് പശുക്കളും മീന്‍ തിന്നാറില്ല. മീന്‍ തിന്നുന്ന പശുവിന്റെ കിടാവിനും മീനിനോട് താത്പര്യമില്ല.












Click it and Unblock the Notifications