കണ്ണൂരില്‍ ഐസ്ക്രീം ബോംബുകള്‍ പ്രചരിക്കുന്നു
ഇരിട്ടി: സ്റ്റീല്‍ ബോംബ്, പൈപ്പ് ബോംബ്, നാടന്‍ ബോംബ് എന്നിവയ്ക്കുപിന്നാലെ കണ്ണൂര്‍ ജില്ലയില്‍ ഐസ്ക്രീം ബോംബുകളും പ്രചരിക്കുന്നു. നിര്‍മ്മാണം താരതമ്യേന എളുപ്പമുള്ളതായതുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഐസ്ക്രീം ബോംബിലേയ്ക്ക് ശ്രദ്ധ തിരിക്കുന്നതെന്നാണ് സൂചന. കുട്ടികളെ അപകടത്തിലേയ്ക്ക് മാടിവിളിക്കുന്നവയാണിവ.
ബോള്‍ ഐസ്ക്രീമിന്റെ പ്ലാസ്റ്റിക് പാത്രത്തിനുള്ളില്‍ വെടിമരുന്നും മറ്റും നിറച്ചാണ് ഈ ബോംബ് നിര്‍മിക്കുന്നത്. പടിക്കച്ചാലില്‍ ശനിയാഴ്ച നടത്തിയ റെയ്ഡില്‍ ഇത്തരത്തിലുള്ള ബോംബുകള്‍ നിര്‍മിക്കാന്‍ സൂക്ഷിച്ച പന്തിന്‍റെ ആകൃതിയുലുള്ള 10 പ്ലാസ്റ്റിക് പാത്രങ്ങളാണ് കണ്ടെത്തിയത്.
ഈ പന്തുകള്‍കൊണ്ട് അഞ്ചുമിനിട്ടിനകം ബോംബുകള്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് പോലീസ് പറഞ്ഞു. നിര്‍മിച്ചശേഷം ഇടവഴികളിലും കാട്ടുപൊന്തകളിലും മറ്റും സൂക്ഷിക്കുന്നതിനാല്‍ കുട്ടികളുടെ ശ്രദ്ധയില്‍ പെട്ടാല്‍ അപകടം ഉറപ്പാണ്.
ഈയിടെ വിളക്കോട് വടക്കിനിയില്ലം കോളനിക്ക് സമീപം കാട്ടുപൊന്തക്കുള്ളില്‍ സൂക്ഷിച്ച ഇത്തരത്തിലുള്ള ബോംബ് ആദിവാസി സ്ത്രീ പന്താണെന്ന് കരുതി എറിഞ്ഞപ്പോള്‍ പൊട്ടിത്തെറിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications