ജോസഫിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
ചെന്നൈ: വിമാനത്തില്‍ വച്ച് സഹയാത്രികയെ പീഡിപ്പിച്ചുവെന്ന കേസില്‍ മുന്‍മന്ത്രി പി.ജെ.ജോസഫിനെതിരെ ചെന്നൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ ജോസഫിനെതിരെ തെളിവുണ്ടെന്നാണ് സൂചന.
2006 ആഗസ്‌ത് മൂന്നിന് ചെന്നൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള കിങ്ങ്‌ഫിഷര്‍ വിമാനത്തില്‍വച്ച് തന്നോട് ജോസഫ് അപമര്യാദയായി പെരുമാറിയെന്ന ലക്ഷ്‌മി ഗോപകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈ പൊലീസ് കേസന്വേഷണം നടത്തിയത്. വിവാദത്തെ തുടര്‍ന്ന് ജോസഫ് മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.
ചെന്നൈ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കുപ്പുസ്വമിയാണ് അന്വേഷണം നടത്തിയത്. ലക്ഷ്മി ഗോപകുമാര്‍ വിമാനക്കമ്പനിക്ക് നല്‍കിയ പരാതിയുടെ കോപ്പിയും ആലത്തൂര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പമുണ്ട്.
കേസ് എത്രെയും പെട്ടെന്ന് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പി.ജെ.ജോസഫ് നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസന്വേഷണത്തിന് പോലീസ് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.












Click it and Unblock the Notifications