പുകവലിക്കുന്ന ആമ!!
ബീജിംഗ്: മനുഷ്യര്‍ പുകവലിയ്‌ക്കുകയെന്നത് കൗതുകമുണര്‍ത്താത്ത കാര്യമാണ്. എന്നാല്‍ ഒരു ആമ പുകവലിയ്‌ക്കുമന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ? പക്ഷേ വിശ്വസിച്ചേ പറ്റൂ.
ചൈനയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലെ യണ്‍ എന്നയാള്‍ വളര്‍ത്തുന്ന ആമയാണ് പുകവലിയ്‌ക്ക്‌് അടിമപ്പെട്ടിരിക്കുന്നത്. ആമയുടെ ഉടമസ്ഥനായ യണും ഒരു പുകവലിക്കാരനാണ്.
ഒരിക്കല്‍ പുകവലിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ എരിഞ്ഞുതീരാറായ സിഗരറ്റിന്റെ കുറ്റി യണ്‍ ആമയുടെ വായില്‍ തിരുകിവച്ചുകൊടുത്തു. യണിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആമ പുകവലിക്കാന്‍ തുടങ്ങി. ഇതില്‍പ്പിന്നെ എപ്പോള്‍ പുകവലിയ്‌ക്കുകയാണെങ്കിലും യണ്‍ ആമയ്‌ക്കും സിഗരറ്റ് നല്‍കും.
ഇപ്പോള്‍ ഇത് പുകവലിയ്‌ക്ക് അടിമപ്പെട്ടിരിക്കുകയാണ്. ഞാന്‍ പുകവലിയ്‌ക്കാന്‍ തുടങ്ങിയാല്‍ അതിന്റെ പങ്ക് നല്‍കുന്നതുവരെ ആമ അസ്വസ്ഥത കാണിച്ചുകൊണ്ടിരിക്കും- യണ്‍ പറയുന്നു.
സംഭവമറിഞ്ഞ് പുകവലിയ്‌ക്കുന്ന ആമയെ കാണാനെത്തിയ വാര്‍ത്താലേഖകര്‍ക്കുമുന്നിലും യണ്‍ ആമയെക്കൊണ്ട് പുകവലിച്ചിപ്പിച്ചിരുന്നുവത്രേ. ഒരു സിഗരറ്റ് നാലുമിനിറ്റുപോലും എടുക്കാതെയാണത്രേ ആമ വലിച്ചുതീര്‍ത്തത്.
മനുഷ്യര്‍ പുകവലിക്കുന്നത് കണ്ട് അതനുകരിച്ച് കുരങ്ങന്മാര്‍ പുകവലിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു ആമ പുകവലിക്കുന്നതിനെക്കുറിച്ച് ഇന്നേവരെ കേട്ടിട്ടില്ലെന്ന് ജിലിനിലെ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ പറയുന്നു.












Click it and Unblock the Notifications