വിലക്കയറ്റം: നിര്‍ണായക യോഗം തിങ്കളാഴ്‌ച
ദില്ലി: കുതിച്ചുയരുന്ന വിലക്കയറ്റം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളാരംഭിച്ചു. ഭക്ഷ്യവസ്‌തുക്കളടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ രംഗത്തിറങ്ങുന്നത്.
വിലക്കയറ്റം സംബന്ധിച്ച മന്ത്രിസഭ ഉപസമിതി തിങ്കളാഴ്‌ച യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. എന്നാല്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനെപ്പറ്റി വ്യക്തമായ ധാരണകള്‍ കേന്ദ്ര സര്‍ക്കാരിനില്ലെന്നും ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.
കഴിഞ്ഞ 13 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് നാണയപ്പെരുപ്പം. മുമ്പത്തെ ആഴ്‌ചയില്‍ 5.92 ആയിരുന്ന നാണയപ്പെരുപ്പം 6.68 ആയി ഉയര്‍ന്നിരിയ്‌ക്കുകയാണിപ്പോള്‍.
പച്ചക്കറികളുടെയും ഭക്ഷ്യ എണ്ണയുടെയും സ്വര്‍ണത്തിന്റെയും വില വര്‍ദ്ധിച്ചതാണ് നാണപ്പെരുപ്പത്തിന് കാരണമായി വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
സാധനങ്ങളുടെ ലഭ്യത പരമാവധി ആക്കാനുള്ള നടപടികള്‍ തിങ്കളാഴ്‌ച ചേരുന്ന യോഗത്തില്‍ എടുക്കാനിടയുണ്ട്. കൂടാതെ ബസുമതി അരിയുടെ കയറ്റുമതി, ഉരുക്കു ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം കുറയ്‌ക്കുക തുടങ്ങിയ നിര്‍ദേശങ്ങളും യോഗം പരിഗണിച്ചേക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications