നാലിന പരിപാടിയുമായി സിപിഎം
കോയമ്പത്തൂര്‍ : നാലിന കര്‍മ്മ പരിപാടികളടങ്ങുന്ന കരട് രാഷ്ട്രീയ പ്രമേയത്തിന് സിപിഎം പത്തൊമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് രൂപം നല്‍കി.
അമേരിക്ക നേതൃത്വം നല്‍കുന്ന സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ജനാധിപത്യ സോഷ്യലിസ്റ്റ് ശക്തികളെ അണിനിരത്തുക, ദളിത്,വനിത,പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങുക, ദേശീയ സുരക്ഷയും ഐക്യവും ശക്തിപ്പെടുത്തുക. ആര്‍.എസ്.എസ് - ബി.ജെ.പി നേതൃത്വത്തിലുളള വര്‍ഗീയ ശക്തികളെ ചെറുത്തുതോല്‍പിക്കുക എന്നിവയാണ് കര്‍മ്മപരിപാടിയിലുള്ളത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് കര്‍മ്മ പരിപാടിയെക്കുറിച്ച് വിശദീകരിച്ചത്. വിദേശ മൂലധനത്തെ അന്ധമായി പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് വിലക്കയറ്റത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിലക്കയറ്റത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ മറ്റു പാര്‍ട്ടികളുമായി കൈകോര്‍ക്കും. ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഒരു പ്രക്ഷോഭങ്ങളെയും സിപിഎം അംഗീകരിക്കില്ലെന്ന് കാരാട്ട് വ്യക്തമാക്കി.
ടിബറ്റ് - ചൈന പ്രശ്നം പരിഹരിക്കാന്‍ ചൈനയിലെ സര്‍ക്കാരും ദലൈലാമയും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. ചൈനയടെ ഭാഗം തന്നെയാണ് ടിബറ്റ്. ദേശീയ സുരക്ഷയെ അപകടത്തിലാക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്ത്യയില്‍ നടക്കുന്ന ടിബറ്റ് പ്രക്ഷോഭങ്ങളെ പിന്തുണക്കുന്നത്. ഇന്ത്യ_ചൈന ബന്ധം മോശമായി കാണാനാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്നും പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications