Get Updates
Get notified of breaking news, exclusive insights, and must-see stories!

2100ല്‍ മുബൈ കടലിനടിയിലായേക്കും

Gate way of Indiaമുബൈ: നഗരത്തിന്റെ പ്രൗഡി വിളിച്ചോതുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യ കടലിനടിയിലേക്ക്‌. ആയിരങ്ങള്‍ ദിവസവുമെത്തുന്ന മുബൈ മറൈന്‍ ഡ്രൈവും അതിനടുത്തുള്ള ബോളിവുഡ്‌ താരം ഷാരൂഖ്‌ ഖാന്റെ വസതിയുമെല്ലാം ഒരു ഓര്‍മ്മ മാത്രമായി തീരും!!

92 വര്‍ഷത്തിനു ശേഷം 2100ല്‍ മുബൈ നഗരത്തില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഗ്രീന്‍പീസ്‌ പുറത്തിറക്കിയ പഠനത്തിലാണ്‌ ഈ ഞെട്ടിപ്പിയ്‌ക്കുന്ന വിവരങ്ങളുള്ളത്‌.

ദക്ഷിണേഷ്യയിലെ കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ചുള്ള പഠനം ചെന്നൈ ഐഐടിയിലെ വിദഗ്‌ദ്ധരാണ്‌ തയ്യാറാക്കിയിരിക്കുന്നത്‌. ഹരിതഗൃഹ വാതക പ്രഭാവത്തിന്റെ ഫലമായി ഉയരുന്ന ആഗോളതാപനം 2100 ആകുന്നതോടെ സമുദ്രനിരപ്പ്‌ അഞ്ചു മീറ്റര്‍ ഉയര്‍ത്തുമെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിയ്‌ക്കുന്നു.

2011ല്‍ തന്നെ സമുദ്ര നിരപ്പ്‌ ഒരു മീറ്റര്‍ ഉയരും. ഉയരുന്ന സമുദ്ര നിരപ്പ്‌ നഗരത്തിലെ കെട്ടിടങ്ങളുടെ അസ്ഥിവാരങ്ങള്‍ക്ക്‌ ഭീഷണിയാണെന്നും പഠനം പറയുന്നു.

ആഗോള താപന വര്‍ദ്ധനവിനെതിരെയുള്ള പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്റെ പോരാട്ടത്തിന്റെ ഭാഗമായാണ്‌ റിപ്പോര്‍ട്ട്‌ പുറത്തിറക്കിയിരിക്കുന്നത്‌.

മുബൈ കൂടാതെ കൊല്‍ക്കത്ത, കൊച്ചി, പനാജി, തുടങ്ങിയ നഗരങ്ങളും വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+