മനുഷ്യന്റെ കടിയേറ്റ് പാന്പ് ചത്തു
ബര്‍ദ്വാന്‍: പാമ്പു കടിയേറ്റുള്ള മരണ വാര്‍ത്തകള്‍ ബംഗാളിലെ ബര്‍ദ്വാന്‍ നിവാസികള്‍ക്ക് വലിയ പുതുമയല്ല. എന്നാല്‍ ഇപ്പോള്‍ ബര്‍ദ്വാനില്‍ നടന്ന പാമ്പ് "കടി' വാര്‍ത്ത അവിടത്തുകാരെ അദ്‌ഭുതപ്പെടുത്തുക തന്നെ ചെയ്‌തു.
ഇത്തവണ കടിയേറ്റ് പാമ്പാണ് ചത്തത്, അതും ഒരു മനുഷ്യന്റെ കടിയേറ്റ്. കഴിഞ്ഞ വെള്ളിയാഴ്‌ച ബര്‍ദ്വാനിലെ ഏക്ര നിവാസിയായ സുഭാഷ് ബാനര്‍ജിയെന്നയാളിന്റെ കടിയേറ്റ് അത്യുഗ്ര വിഷമുള്ള മൂര്‍ഖന്‍ പാമ്പാണ് ചത്തത്.
ക്യാന്റീന്‍ ജീവനക്കാരനായ സുഭാഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുന്ന വഴിയാണ് സംഭവം. മദ്യപിച്ച നിലയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുഭാഷ് ആ ഭാഗത്തെവിടെയോ പാന്പിനെക്കണ്ടെന്ന് നാട്ടുകാര്‍ പറയുന്നത് കേട്ടിരുന്നു.
പാമ്പിരിയ്‌ക്കുന്ന സ്ഥലം കണ്ടെത്തിയ സുഭാഷ് ആദ്യം ഒരു വടിയെടുത്ത് അടിയ്‌ക്കുകയും പിന്നെ പാമ്പിനെ വായ് കൊണ്ട് തന്നെ കടിച്ച് രണ്ടു കഷ്‌ണമാക്കുകയുമായിരുന്നു.
സുഭാഷ് പാമ്പിനെ കടിയ്‌ക്കുന്നതു കണ്ട നാട്ടുകാര്‍ പിന്തിരിപ്പിയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും കടിച്ചു കൊല്ലുന്നതിന്റെ വേദന പാമ്പും അറിയട്ടെയെന്നായിരുന്നു ബാനര്‍ജിയുടെ മറുപടി.
സംഭവത്തിനു ശേഷം ബോധരഹിതനായ ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്‌ക്കുകയാണ്. ഇയാള്‍ അപകടനില തരണം ചെയ്‌തുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications