സുസ്‌മിതയ്‌ക്ക് അശ്ലീല എസ്‌എംഎസ്; വിദ്യാര്‍ഥി അറസ്റ്റില്‍
മുബൈ: മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്‌മിത സെന്നിന് മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശമയച്ച വിദ്യാര്‍ഥിയെ അറസ്‌റ്റു ചെയ്‌തു.
ബി.കോം വിദ്യാര്‍ഥിയായ അംബര്‍ ബിപിന്‍ ച്‌ന്ദിനെ ദില്ലിയില്‍ മഹാരാഷ്ട്ര പോലീസാണ് അറസ്‌റ്റു ചെയ്‌തത്.
ബിപിനെ ബാന്ദ്ര മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ ഏറെ നാളായി സുസ്‌മിതയെ ശല്യം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മൊബൈലിലൂടെയുള്ള അശ്ലീല ചിത്രങ്ങള്‍ക്കു പുറമെ അശ്ലീല ചിത്രങ്ങള്‍ അടങ്ങിയ കൊറിയറും ഇയാള്‍ നടിയുടെ വീട്ടിലേക്ക് അയച്ചിരുന്നു.
ഇയാളുടെ നിരന്തരമായ ശല്യത്തെ തുടര്‍ന്ന് നടി പോലീസില്‍ പരാതി നല്കുകയായിരുന്നു.












Click it and Unblock the Notifications