അമിതാഭ് ബച്ചനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി
ദില്ലി: വിവാദമായ ബാരബാന്‍കി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇതില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു യുപി സര്‍ക്കാര്‍ ഹര്‍ജി നല്‌കിയിരുന്നത്.
ഇതേ കേസില്‍ അലഹബാദ് ഹൈക്കോടതി നേരത്ത ബച്ചനെ കുറ്റവിമുക്തനാക്കിയിരുന്നു. കൂടാതെ ബച്ചനെതിരെ സിവില്‍, ക്രിമിനല്‍ കേസുകള്‍ എടുക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് യുപിയിലെ മായാവതി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി മുലായം സിങ് ബച്ചന് നല്‌കിയ ഭൂമിയെക്കുറിച്ചാണ് വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നത്.
എന്നാല്‍ ഭൂമി സ്വന്തമാക്കുന്നതിനായി റവന്യൂ രേഖകള്‍ തിരുത്തിയെന്ന ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന അലഹബാദ് കോടതിയുടെ വിധി ചൂണ്ടിക്കാണിച്ചാണ് കോടതി ബച്ചനെ കുറ്റവിമുക്തനാക്കിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications