അദ്വാനിയെ സിമി ലക്ഷ്യമിട്ടു
ദില്ലി: നിരോധിക്കപ്പെട്ട സംഘടനയായ സിമി ബിജെപി നേതാക്കളായ എല്‍.കെ.അദ്വാനിയെയും നരേന്ദ്ര മോഡിയെയും ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയതായി പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് സിമി പ്രവര്‍ത്തകരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞയാഴ്ച 13 സിമി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ അദ്വാനിയെയും മോഡിയെയും ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ സിമി നേതാവ് സഫ്ദര്‍ നഗോരി ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തിനായി കേഡര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നതായും പൊലീസ് വെളിപ്പെടുത്തി.
ബാബ്റി മസ്ജിദ് തകര്‍ത്തതിനും ഗുജറാത്ത് കലാപത്തിനും ഉത്തരവാദികളായ മറ്റു ബിജെപി നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായി ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ സിബിഐയും ആറ് സംസ്ഥാനങ്ങളിലെ പൊലീസുദ്യോഗസ്ഥരും ചോദ്യം ചെയ്തു വരികയാണ്.
ഇന്‍ഡോറില്‍ വച്ച് വന്‍ ആയുധശേഖരം പിടികൂടിയതിനെ തുടര്‍ന്നാണ് സിമി നേതാക്കള്‍ അറസ്റ്റിലായത്.












Click it and Unblock the Notifications