ഐഐഎം-കോഴിക്കോട് ഫീസുയര്‍ത്തി
കോഴിക്കോട്: മറ്റ് നഗരങ്ങളിലെ ഐഐഎമ്മുകളുടെ പാത പിന്തുടര്‍ന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മാനേജ് മെന്റ്-കോഴിക്കോടും ഫീസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ഒരു ലക്ഷം രൂപയിലേറെയാണ് ഫീസ് വര്‍ദ്ധനവ് വരുത്തുന്നത്.
2008 ജൂണില്‍ ജോയിന്റ് ചെയ്യുന്ന ബാച്ചിന് ആദ്യവര്‍ഷവും രണ്ടാം വര്‍ഷവും ഫീസ് മൂന്ന് ലക്ഷം രൂപ വീതമായിരിക്കുമെന്ന് ഐഐഎം-കോഴിക്കോട് ഡയറക്ടര്‍ കൃഷ്ണകുമാര്‍ പറഞ്ഞു. ഇപ്പോഴത്തെ ഫീസ് ആദ്യവര്‍ഷം 1.9 ലക്ഷവും രണ്ടാം വര്‍ഷം 1.95 ലക്ഷവുമാണ്.
ഐഐഎം-അഹമ്മദാബാദും ഐഐഎം-ബാംഗ്ലൂരും ഈയിടെ ഫീസ് ഉയര്‍ത്തിയിരുന്നു. ഐഐഎം-അഹമ്മദാബാദ് ഫീസില്‍ ഇരട്ടിയിലേറെ വര്‍ദ്ധനവാണ് വരുത്തിയത്. ഐഐഎം-അഹമ്മദാബാദ് ആദ്യവര്‍ഷത്തെ ഫീസ് 2.5 ലക്ഷത്തില്‍ നിന്നും 5.5 ലക്ഷമായും രണ്ടാം വര്‍ഷത്തെ ഫീസ് ആറ് ലക്ഷമായുമാണ് ഉയര്‍ത്തിയത്.
ചെലവ് സംബന്ധിച്ച് വിലയിരുത്തിയതിനു ശേഷമാണ് ഐഐഎമ്മുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications