Get Updates
Get notified of breaking news, exclusive insights, and must-see stories!

കവി കടമ്മനിട്ട രാമകൃഷ്‌ണന്‍ അന്തരിച്ചു

Kadammanitta Ramakrishnanപത്തനംതിട്ട: പ്രശസ്‌ത കവി കടമ്മനിട്ട രാമകൃഷ്‌ണന്‍ (73) അന്തരിച്ചു. തിങ്കളാഴ്‌ച രാവിലെ ഒമ്പതരയ്‌ക്ക്‌ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഏറെക്കാലമായി രക്താര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞയാഴ്‌ച സ്ഥിത ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന്‌ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.

1935 മാര്‍ച്ച്‌ 22ന്‌ പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിലാണ്‌ അദ്ദേഹത്തിന്റെ ജനനം. സ്വന്തം കവിതാലാപന ശൈലിയിലൂടെ കവിയരങ്ങുകള്‍ക്ക്‌ ജീവന്‍ പകര്‍ന്നിരുന്ന അദ്ദേഹം കവിതകളിലൂടെ സാധാരണക്കാരില്‍ സ്വാധീനം ചെലുത്താനും കഴിഞ്ഞു.

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്ന അദ്ദേഹം സംഘത്തിന്റെ വൈസ്‌ പ്രസിഡന്റ്‌, പ്രസിഡന്റ്‌ പദവികള്‍ വഹിച്ചിട്ടുണ്ട്‌.

1996ല്‍ പത്തനംതിട്ട ജില്ലയിലെ ആറന്മുള നിയോജക മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+