ഇന്ത്യയുടെ പിന്തുണയഭ്യര്‍ഥിച്ച് ചൈന
ബെയ്‌ജിങ്ങ്: ടിബറ്റ് പ്രശ്‌നത്തില്‍ ഇന്ത്യയുടെ സഹകരണവും പിന്തുണയും തേടി ചൈന രംഗത്തെത്തി.
ഒളിമ്പിക്‌സ് ദീപശിഖയുടെ പ്രയാണത്തിനെതിരെ ടിബറ്റന്‍ വംശജര്‍ പ്രതിഷേധവുമായി രംഗത്തെത്തുന്ന സാഹചര്യത്തിലാണ് ചൈന ഇന്ത്യയുടെ പിന്തുണ തേടിയിട്ടുള്ളത്. ചൈന സ്റ്റേറ്റ് കൗണ്‍സിലര്‍ ദായി ബിന്‍ഗുവോയാണ് ഇന്ത്യന്‍ ദേശീയ സുരക്ഷ ഉപദേശകന്‍ എം.കെ നാരായണനെ ഫോണില്‍ വിളിച്ച് പിന്തുണ അഭ്യര്‍ഥിച്ചത്.
ടിബറ്റ് വിഷയത്തില്‍ ചൈനയുടെ ഇടപെടലുകളും ലാസയിലെ അതിക്രമങ്ങളെക്കുറിച്ചും ബിന്‍ഗുവോ നാരായണനോട് വിശദീകരിച്ചിട്ടുണ്ട്.
ടിബറ്റ് പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാട് വിശദീകരിച്ച നാരായണന്‍ ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന് അംഗീകരിച്ചിട്ടുള്ള കാര്യം ചൂണ്ടിക്കാട്ടി.
ടിബറ്റ് വംശജരുടെ പ്രതിഷേധ പ്രകടനങ്ങള്‍ ഇന്ത്യയില്‍ അനുവദിയ്‌ക്കില്ലെന്ന് വ്യക്തമാക്കിയ നാരായണന്‍ ബീജിങ്ങ് ഒളിമ്പിക്‌സിനുള്ള വിജയാശംസകളും നേര്‍ന്നുവെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്‌തു.
നേരത്തെ ഈ വിഷയം സംബന്ധിച്ച് ഇന്ത്യ-ചൈന ബന്ധം നേരിയ തോതില്‍ ഉലഞ്ഞിരുന്നു. ദില്ലിയിലെ ചൈനീസ് എംബസി പ്രതിഷേധക്കാര്‍ അക്രമിച്ച സംഭവത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ നിരുപമ റാവുവിനോട് ചൈനീസ് അധികൃതര്‍ പ്രതിഷേധമറിയിച്ച രീതി ഇന്ത്യയ്‌ക്ക് അതൃപ്‌തി ഉണ്ടാക്കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications