ഡാനിഷുകാരികള്‍ ഇനി മാറുമറയ്ക്കേണ്ട
കോപ്പന്‍ ഹേഗന്‍ : ഈ വാര്‍ത്ത വായിക്കുന്ന കേരളത്തിലെ ചിലര്‍ ഡെന്മാര്‍ക്കിലേയ്ക്ക് വിമാന ടിക്കറ്റെടുക്കുമോ എന്നാണ് സംശയം. മലയാളനാട്ടില്‍ പണ്ട് മാറു മറയ്ക്കാനുളള അവകാശത്തിനാണ് സമരം നടന്നതെങ്കില്‍ ഡാനിഷുകാര്‍ സമരം ചെയ്യുന്നത് അതൊന്നു തുറന്നു കാണിക്കാനുളള അവകാശത്തിനാണ്. അവര്‍ അതില്‍ വിജയിക്കുകയും ചെയ്തു.
കോപ്പന്‍ ഹേഗനിലെ പൊതു കുളങ്ങളില്‍ മാറു മറയ്ക്കാതെ കുളിക്കുന്നതിനും മാറു മറക്കാതെ കറങ്ങി നടക്കുന്നതിനുമുളള അവകാശമാണ് ഡാനിഷ് വനിതകള്‍ ചോദിച്ചത്. കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന കള്‍ച്ചര്‍ ആന്റ് ലെഷര്‍ കമ്മിറ്റി സന്തോഷത്തോടെ ആ ആവശ്യം അംഗീകരിക്കുകയും ചെയ്തു.
സോഷ്യലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി നേതാവ്, ഫ്രാങ്ക് ഹെഡ്ഡിഗാഡിന്റെ വാക്കുകളില്‍ നിന്നറിയാം, മാറുന്ന ലോകത്തിന്റെ ചിന്ത. സ്ത്രീകളുടെ സ്തനങ്ങളില്‍ എതിര്‍ക്കപ്പെടേണ്ട എന്താണുളളതെന്ന് തനിക്കറിയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ഒരു വര്‍ഷത്തോളം നീണ്ടു നിന്ന പ്രചരണങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവിലാണ് ഡെന്മാര്‍ക്കിലെ ഫെമിനിസ്റ്റുകള്‍ ഈ അവകാശം നേടിയത്. നെഞ്ച് നഗ്നമാക്കി നടക്കാന്‍ പുരുഷന്മാര്‍ക്ക് അവകാശമുളളതു പോലെ സ്ത്രീകള്‍ക്കും വേണമെന്നായിരുന്നു അവരുടെ ആവശ്യം. ടോപ്‍ലെസ് ഫ്രണ്ട് എന്ന സംഘടനയാണ് ഈ ആവശ്യത്തിനായി മുന്നിട്ടിറങ്ങിയത്.
ടോപ്‍ലെസ് ഫ്രണ്ടിന്റെ മുന്‍നിര പ്രവര്‍ത്തക ആസ്ട്രിഡ് വാംഗിന് വയസ് ഇരുപതാണ്. സ്ത്രീകളുടെ മാറിടം എപ്പോള്‍ ലൈംഗികതയുമായി ബന്ധപ്പെടുത്തണമെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്ന് ആസ്ട്രിഡ് വാംഗ് തുറന്നടിക്കുന്നു. വാക്കില്‍ മാത്രമല്ല വീറ്. ഇക്കഴിഞ്ഞ ക്രിസ്തുമസിന് മേല്‍വസ്ത്രമൂരി ലിഷര്‍ സെന്ററിനു മുന്നില്‍ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു ഈ ധീരവനിത. നീന്തല്‍കുളങ്ങളില്‍ മേലില്‍ മാറു മറയ്ക്കുന്ന പരിപാടിയില്ലെന്നും ഇവര്‍ പറയുന്നു.
സ്വീഡനില്‍ നിന്നാണ് ഡെന്മാര്‍ക്കിലേയ്ക്ക് ഈ ആശയം പകര്‍ന്നു കിട്ടിയത്.
അടുത്ത പേജില്‍












Click it and Unblock the Notifications