Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വീഡനില്‍ നടന്നതെന്ത്?

ജസ്റ്റ് ബ്രെസ്റ്റ് എന്നൊരു സംഘടനയാണ് മാറ് തുറന്നിടല്‍ അവകാശത്തിനു വേണ്ടി സ്വീഡനില്‍ സമരം ചെയ്തത്. സ്റ്റോക്ക്ഹോമിലെ ഒരു നീന്തല്‍കുളത്തില്‍ കുളിച്ച രണ്ട് സ്ത്രീകളോട് മാറു മറയ്ക്കാന്‍ കാവല്‍ക്കാരന്‍ ആജ്ഞാപിച്ചതാണ് സ്വീഡനിലെ വനിതകളെ ചൊടിപ്പിച്ചത്.

മാറിടം നഗ്നമാക്കി എണ്ണമറ്റ പ്രതിഷേധ പ്രകടനങ്ങളാണ് ജസ്റ്റ് ബ്രെസ്റ്റ്സ് സ്വീഡനില്‍ സംഘടിപ്പിച്ചത്. വെറും നീന്തല്‍കുളത്തില്‍ ഒതുങ്ങുന്നതല്ല അവരുടെ ആവശ്യം.

ഫുട്ബാള്‍ മൈതാനങ്ങളില്‍ പുരുഷന്മാര്‍ ഷര്‍ട്ടൂരി വീശുന്നതു പോലെ തങ്ങള്‍ക്കും ചെയ്യണമെന്ന് ജസ്റ്റ് ബ്രെസ്റ്റ്സ് വാദിക്കുന്നു.

അവരുടെ നേതാവ് 22കാരി റാംഗിഡ് കാള്‍സണ്‍ പറയുന്നത് കേള്‍ക്കുക. "ഞങ്ങളുടെ സ്തനങ്ങളെ അപലൈംഗികീകരിക്കുകയാണ് ലക്ഷ്യം. നഗ്നമാക്കിയ നെഞ്ചുമായി പുരുഷന്മാര്‍ക്ക് നടക്കാമെങ്കില്‍ സ്ത്രീകള്‍ക്കുമാവാം. ഫുട്ബാള്‍ മൈതാനങ്ങളില്‍ പുരുഷന്മാര്‍ക്ക് ഷര്‍ട്ടൂരി വീശാമെങ്കില്‍ ഞങ്ങള്‍ക്കുമാകാം"

സ്വിമ്മിംഗ് പൂളുകളില്‍ മാറിടം അനാവൃതമാക്കി കുളിച്ചു മദിക്കാന്‍ സ്ത്രീകള്‍ക്ക് കാനഡയില്‍ എത്രയോ കാലമായി അവകാശമുണ്ട്.

ബ്രിട്ടണടക്കം യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലേയ്ക്കും ഈ പ്രചരണവും സമരവും വ്യാപിപ്പിക്കാനാണ് തീവ്ര ഫെമിനിസ്റ്റുകള്‍ പദ്ധതിയിടുന്നത്.

2006ല്‍ കുറെ വനിതകള്‍ പാരിസ് ബീച്ചില്‍ നഗ്നസ്തനങ്ങളോടെ ഉല്ലസിച്ചത് കണ്ട് അന്തം വിട്ട ഫ്രാന്‍സിലെ ഭരണാധികാരികള്‍ ടോപ്‍ലെസ് കുളി നിരോധിച്ചിരുന്നു.

പ്രക്ഷോഭം മുന്നേറുന്നതിനിടെ, നീന്തല്‍കുളങ്ങളിലെ ലൈഫ് ഗാര്‍ഡുകള്‍ ചോദിക്കുന്ന ചോദ്യവും പ്രസക്തമാണ്. നീന്തല്‍ക്കാരികള്‍ക്ക് ആര്‍ക്കെങ്കിലും അപകടം പറ്റിയാല്‍ ഞങ്ങളിനിയെങ്ങനെ രക്ഷിക്കാന്‍ പോകുമെന്നാണ് അവരുടെ സങ്കടം. അബദ്ധത്തിലെങ്കിലും വെണ്‍മുലകളില്‍ കൈപ്പടം പതിഞ്ഞാല്‍ പിന്നെ പീഡനക്കേസും പൊല്ലാപ്പുമാവില്ലേ. ലൈഫ് ഗാര്‍ഡു പണിക്ക് സ്ത്രീകളെ നിയമിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്നമല്ലേയുളളൂ എന്ന് ഫെമിനിസ്റ്റുകള്‍ തിരിച്ചടിക്കുമെന്നുറപ്പ്.

മുന്‍പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+