കത്തോലിക്കരെ മുസ്ലീം ജനത പിന്നിലാക്കി; വത്തിക്കാന്‍
വത്തിക്കാന്‍: ഏക മതമെന്ന നിലയില്‍ ഇസ്ലാം ജനത റോമന്‍ കത്തോലിക്കരെ കടത്തി വെട്ടിയെന്ന് വത്തിക്കാന്‍.
ഞായറാഴ്‌ച പുറത്തറക്കിയ 2008ലെ ഇയര്‍ബുക്ക് സ്റ്റാറ്റിക്‌സിലാണ് വത്തിക്കാന്‍ മുസ്ലീം ജനതയുടെ വര്‍ദ്ധനവിനെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.
ലോക ജനതയുടെ 19.2 ശതമാനം മുസ്ലീമുകള്‍ ഉള്ളപ്പോള്‍ കത്തോലിക്കര്‍ 17.4 ശതമാനമാണെന്നും വത്തിക്കാന്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു.
ചരിത്രത്തിലാദ്യമായാണ് ജനസംഖ്യയില്‍ കത്തോലിക്കര്‍ പിന്നിലാകുന്നതെന്ന് മോണ്‍സിഞ്ഞ്യോര്‍ വിറ്റേറിയോ ഫോര്‍മെന്റി പറഞ്ഞു.
മുസ്ലിമുകള്‍ക്കിടയിലുള്ള ഉയര്‍ന്ന ജനന നിരക്കാണ് ഇവരുടെ വര്‍ദ്ധനയ്‌ക്കു കാരണമെന്ന് അദ്ദേഹം പറഞ്ഞു. അതെസമയം ഓര്‍ത്തോഡക്‌സ്, ആംഗ്ലിക്കന്‍ സഭകളുള്‍പ്പടെയുള്ള മറ്റ് ക്രിസ്‌ത്യന്‍ വിഭാഗങ്ങളെ കണക്കിലെടുത്താല്‍ ലോകജനതയുടെ 33% ക്രൈസ്‌തവര്‍ ഉണ്ടാകുമെന്ന് വത്തിക്കാന്‍ ഇയര്‍ബുക്കിലുണ്ട്.












Click it and Unblock the Notifications