ഷൈന്‍: വനിതകള്‍ക്കായി യാഹൂവിന്റെ പുതിയ വെബ്‌സൈറ്റ്
പ്രമുഖ ഇന്റര്‍നെറ്റ് സേവനദാതാവായ യാഹൂ വനിതകളെ ലക്ഷ്യമിട്ട് പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു.
ഷൈന്‍ എന്ന പേരില്‍ ആരംഭിച്ചിട്ടുള്ള വെബ്‌സൈറ്റ് യാഹൂവിന്റെ മറ്റു പ്രധാനപ്പെട്ട സൈറ്റുകളായ യാഹൂ ന്യൂസ്, ഫിനാന്‍സ്, എന്റര്‍ടൈന്‍മെന്റ് തുടങ്ങിയവയില്‍ നിന്നും വ്യത്യസ്‌തമായി ഒരു വിഷയത്തിലെന്നതിനുപരി പ്രത്യേക വിഭാഗത്തെ ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തിയ്‌ക്കുകയെന്ന പ്രത്യേകത കൂടിയുണ്ട്.
സ്‌ത്രീകളെ ലക്ഷ്യം വെച്ചുള്ള പുതിയ സംരഭത്തില്‍ പ്രണയം, ആരോഗ്യം, തൊഴില്‍, പേരന്റിംഗ്, വിനോദം, ഫാഷന്‍, വീട്, ലൈംഗികത തുടങ്ങിയ വിഷയങ്ങള്‍ക്കാണ് പ്രാമുഖ്യം നല്കിയിരിക്കുന്നത്.
25നും 54നും ഇടയ്‌ക്ക് പ്രായമുള്ള സ്‌ത്രീകളെയാണ് യാഹൂ വെബ്‌സൈറ്റിലൂടെ ആകര്‍ഷിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നത്. സ്‌ത്രീകളെ ലക്ഷ്യമാക്കിയുള്ള ഉത്‌പന്നങ്ങളുടെ പരസ്യവും ഈ സൈറ്റിലുണ്ടാകും.
ഷൈനിലൂടെ ലൈഫ് സ്‌റൈല്‍ വെബ്‌സൈറ്റുകളില്‍ ഒന്നാം സ്ഥാനം നേടുകയാണ് ലക്ഷ്യമെന്ന് യാഹൂ ലൈഫ് സ്റ്റൈല്‍ വൈസ് പ്രസിഡന്റ് അമി അയോറിയോ പറഞ്ഞു.
പുതിയ സൈറ്റിന്റെ നടത്തിപ്പിനായി ഒരു കൂട്ടം പ്രതിഭാശാലികളായ എഡിറ്റര്‍മാരെയും യാഹൂ നിയമിച്ചു കഴിഞ്ഞിട്ടുണ്ട്. വെബ് ലോകത്ത് നിലനില്‌പ്പിനായി പോരാടുന്ന യാഹൂ ഷൈനിലൂടെ കൂടുതല്‍ പരസ്യ വിപണി തങ്ങള്‍ക്ക് തുറന്നു കിട്ടുമെന്നാണ് കരുതുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications