Get Updates
Get notified of breaking news, exclusive insights, and must-see stories!

21 വയസില്‍ 215 കിലോ ഭാരം

അഹമ്മദാബാദ്: റോമില്‍ ഷാക്ക് വയസ് 21 ആയതേയുള്ളൂ. തൂക്കം 215 കിലോഗ്രാമാണ്. ചെറിയ പ്രായത്തില്‍ ഇത്രയേറെ ഭാരമുള്ള ഇന്ത്യയിലെ ഏതാനും പേരുടെ കൂട്ടത്തിലാണ് റോമില്‍ ഷായുടെ സ്ഥാനം.

മൂന്ന് ദിവസം മുമ്പ് റോമില്‍ ഷാ ഭാരം കുറയ്ക്കാനുള്ള അഹമ്മദാബാദിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഗാസ്ട്രോയെന്‍ട്രോളജിയില്‍ ഗാസ്ട്രിക് ബൈ പാസ് സര്‍ജറിക്ക് വിധേയനായി. ഈ ശസ്ത്രക്രിയയിലൂടെ റോമിലിന്റെ വയറിന്റെ വലിപ്പം പത്തിലൊന്നായി കുറച്ചു. റോമിലിന്റെ ബോഡി മാസ് ഇന്‍ഡക്സ് (ഭാരവും ഉയരവും തമ്മിലുള്ള അനുപാതം) 78.2 ആണ്. സാധാരണ നിലയില്‍ ഒരാള്‍ക്കു വേണ്ട ബോഡി മാസ് ഇന്‍ഡക്സ് 20-25 ആണ്.

കരാട്ടെ ചാമ്പ്യനും നൃത്തത്തോട് താത്പര്യമുള്ളയാളുമൊക്കെയായിരുന്നു റോമില്‍. പക്ഷേ സ്ഥിരമായി വ്യായാമം ചെയ്യാതായതോടെ റോമിലിന്റെ ഭാരം കൂടി. നൃത്തമത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും തന്നെ നൃത്തം ചെയ്യുമ്പോള്‍ താനൊരു ജോക്കറിനെ പോലെയുണ്ടാവുമെന്ന് പറഞ്ഞ് അധ്യാപകര്‍ വിലക്കിയെന്നും അതോടെ തനിക്ക് ആത്മവിശ്വാസം നഷ്ടമായെന്നും റോമില്‍ പറയുന്നു.

വര്‍ഷം 15 മുതല്‍ 20 കിലോ വരെ തനിക്ക് ഭാരം കൂടിയിരുന്നുവെന്ന് റോമില്‍ പറയുന്നു. അമിതഭക്ഷണം തടി കൂടാന്‍ കാരണമായിട്ടുണ്ടെങ്കിലും ജിമ്മുകളില്‍ പോയിട്ടും തടി കുറയ്ക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് റോമിലിന്റെ ഭാരം 50 കിലോയാണ് കൂടിയത്. അതോടെയാണ് ശസ്ത്രക്രിയക്ക് വിധേയനാവാന്‍ റോമില്‍ തീരുമാനിച്ചത്.

ശസ്ത്രക്രിയക്കു ശേഷം ഓരോ മാസവും 20 കിലോഗ്രാം വീതം കുറയ്ക്കാനാവും. കൂടുതലും ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കാന്‍ പാടുള്ളൂ. ഒരു വര്‍ഷത്തിനുള്ളില്‍ റോമിലിന് അമിതഭാരം കുറയ്ക്കാനാവുനെന്ന് റോമിലിന് ശസ്ത്രക്രിയ നടത്തിയ ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഗാസ്ട്രോയെന്‍ട്രോളജിയിലെ സര്‍ജന്‍ ഡോ.മഹേന്ദ്ര നര്‍വാരിയ പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ ഗാസ്ട്രിക് ബൈ സര്‍ജറി നടത്തിയ 250 പേരില്‍ നൂറോളം പേരും ഇരുപതുകളില്‍ നില്‍ക്കുന്ന യുവാക്കളാണെന്ന് നര്‍വാരിയ പറഞ്ഞു. ഇവരില്‍ മിക്കവരും പെണ്‍കുട്ടികളാണ്. ഭാരക്കൂടുതല്‍ കാരണം ഇവര്‍ക്ക് വിവാഹം ചെയ്യാന്‍ വരന്‍മാരെ കിട്ടാത്ത സ്ഥിതിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+