അനുവാദമില്ലാതെ ബിസ്കറ്റ് തിന്നതിന് ക്രൂരപീഡനം
ദില്ലി: ഉടമസ്ഥന്റെ അനുവാദമില്ലാതെ ജോലി ചെയ്യുന്ന ബേക്കറിയില്‍ നിന്നും ബിസ്കറ്റെടുത്ത് തിന്നതിന് പന്ത്രണ്ടുകാരനെ ക്രൂരമായി പീഡിപ്പിച്ചു. ക്രൂരമായ മര്‍ദ്ദനം മൂലം കുട്ടിയുടെ മുഖം വികൃതമായിട്ടുണ്ട്.
ബേക്കറി ഉടമസ്ഥന്റെ ഭാര്യയാണ് ആരോടും ചോദിക്കാതെ ബിസ്കറ്റ് തിന്നതില്‍ ക്രുദ്ധയായി ബാലനെ ഒരു ജോഡി ചവണ കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചത്. ആന്ധ്രാപ്രദേശിലെ കുര്‍ന്നൂരിലാണ് സംഭവം.
സംഭവത്തെ തുടര്‍ന്ന് ബാലന്റെ അമ്മ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബേക്കറി ഉടമസ്ഥനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഏതാനും വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് അമ്മയെയും നാല് സഹോദരങ്ങളെയും പോറ്റാനായി ബാലന്‍ ജോലിയെടുത്തുവരികയാണ്.


Click it and Unblock the Notifications