കോണ്‍ഗ്രസ് ബന്ധം ഇനിയില്ല : സി.പി.എം
കോയമ്പത്തൂര്‍: കോണ്‍ഗ്രസുമായി സഖ്യമോ കൂട്ടുമുന്നണിയോ ഉണ്ടാക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് സി.പി.എം.
കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന കാര്യം ഉറപ്പിച്ചു പറയുന്ന രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു. കഴിഞ്ഞ തവണ സഖ്യമുണ്ടാക്കിയ സംസ്ഥാനങ്ങളിലൊന്നും ഇത്തവണ അതാവര്‍ത്തിക്കില്ലെന്ന് രാഷ്ട്രീയ പ്രമേയ തീരുമാനങ്ങള്‍ വിശദീകരിക്കവെ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളള വെളിപ്പെടുത്തി.
വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രം കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണം. ഇതുവരെ കൈക്കൊണ്ട നടപടികള്‍ അപര്യാപ്തമാണ്.
പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിലെ ചില ഭേദഗതികള്‍ വോട്ടിനിട്ടത് സമ്മേളന നടപടിയിലിലെ സ്വഭാവികത മാത്രമാണ്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം പാര്‍ട്ടി കോണ്‍ഗ്രസ് ഐകകണ്ഠേന അംഗീകരിച്ചെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
ബി.ജെ.പിയെ ഒറ്റപ്പെടുത്താനുള്ള ശ്രമം പാര്‍ട്ടി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications