ആര്‍എസ്‌പി, എഫ്‌ബി ഭീഷണിയെ നേരിടണം; സിപിഎം
കോയമ്പത്തൂര്‍: സിപിഎമ്മിനെതിരെ നിരന്തര വിമര്‍ശനമുന്നയിക്കുന്ന ഘടകകക്ഷികളായ ആര്‍എസ്‌പി, ഫോര്‍വേഡ് ബ്ലോക്ക്(എഫ്‌ബി) എന്നീ പാര്‍ട്ടികളെ രാഷ്ട്രീയമായും ആശയപരമായും നേരിടാന്‍ സിപിഎം ഒരുങ്ങുന്നു.
നന്ദിഗ്രാം, സിംഗൂര്‍ പ്രശ്‌നങ്ങളില്‍ ഈ കക്ഷികള്‍ സ്വീകരിച്ച നിലപാടാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചിരിയ്‌ക്കുന്നത്. വിവാദ വിഷയങ്ങളില്‍ രണ്ടു പാര്‍ട്ടികളും വിഭിന്ന നിലപാടുകള്‍ സ്വീകരിച്ചുവെന്ന് ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.
ഇവരോടൊപ്പം പലപ്പോഴും സിപിഐയും കൂട്ടു ചേര്‍ന്നെങ്കിലും നേരിടേണ്ട പട്ടികയില്‍ സിപിഐയെ ഉള്‍ക്കൊള്ളിച്ചിട്ടില്ല. നന്ദിഗ്രാമിലെ പോലീസ് നടപടിയ്‌ക്കു ശേഷം ഇരുപാര്‍ട്ടികളും നിശിത വിമര്‍ശനം ഉന്നയിച്ചിരുന്നു. കൂടാതെ മുന്നണി വിട്ടു പോകുമെന്ന് ഭീഷണിയും മുഴക്കി.
ഇതിനു ശേഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ പാര്‍ട്ടികള്‍ ഒറ്റയ്‌ക്ക് മത്സരിയ്‌ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ എഫ്‌ബി ഒറ്റയ്‌ക്കു മത്സരിയ്‌ക്കുകയും ചെയ്‌തുവെന്ന് സിപിഎം കുറ്റപ്പെടുത്തുന്നു. പക്ഷേ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നേടാന്‍ ഫോര്‍വേഡ് ബ്ലോക്കിന് സാധിച്ചിരുന്നില്ല.












Click it and Unblock the Notifications