Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവേരിയെച്ചൊല്ലി തമിഴ്നാടും കര്‍ണ്ണാകടവും വീണ്ടും ഇടയുന്നു

Hognekkalബാംഗ്ലൂര്‍: കാവേരി നദി ഒരിക്കല്‍ കൂടി കര്‍ണാടകവും തമിഴ്നാടും തമ്മിലുള്ള വഴിയൊരുക്കുന്നു. ഹൊഗനക്കലില്‍ അണകെട്ടാനുള്ള തീരുമാനവുമായി തമിഴ്നാട് മുന്നോട്ടുപോകവെയാണ് ഇരുസംസ്ഥാനങ്ങളും തമ്മില്‍ വീണ്ടും കൊന്പുകോര്‍ക്കാനിടയായിരിക്കുന്നത്.

എന്തുവന്നാലും അണകെട്ടുകതന്നെ ചെയ്യുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി ഞായറാഴ്ച പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ബാംഗ്ലൂരില്‍ കന്നഡ സംഘടനകള്‍ തമിഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന അഞ്ചു തിയേറ്ററുകള്‍ ആക്രമിച്ചതോടെ പ്രശ്നത്തില്‍ കേന്ദ്രത്തെ ഇടപെടുവിക്കാനുള്ള ശ്രമത്തിലാണ് തമിഴ് സംഘടനകള്‍.

തമിഴ്നാടിന്റെയും കര്‍ണാടകത്തിന്റെയും അതിര്‍ത്തിപ്രദേശത്താണ് ഇന്ത്യയിലെ നയാഗ്രയെന്ന് അറിയപ്പെടുന്ന ഹൊഗനക്കല്‍ വെള്ളച്ചാട്ടം. ബാംഗ്ലൂരില്‍ നിന്ന് 140 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി കര്‍ണാടകത്തിലെ ചാമരാജ് നഗര്‍ ജില്ലയിലും തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലുമായാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.

കാവേരി നദി, ഹൊഗനക്കലിലൂടെയാണ് തമിഴ്നാട്ടില്‍ പ്രവേശിക്കുന്നത്. ദശകങ്ങളായി ഈ പ്രദേശത്തെച്ചൊല്ലി ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ജപ്പാന്‍ ബാങ്കില്‍നിന്നു ലഭ്യമാക്കുന്ന 1340 കോടി രൂപ ഉപയോഗിച്ച് ഹൊഗനക്കലില്‍ അണകെട്ടാനാണ് തമിഴ്നാടിന്റെ തീരുമാനം. മൂന്നു ജില്ലകളിലായി 30 ലക്ഷത്തോളം പേര്‍ക്ക് കുടിവെള്ളമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കഴിഞ്ഞ ഫിബ്രവരി 26ന് കരുണാനിധി തറക്കല്ലിടല്‍ നടത്തിയിരുന്നു.

ഹൊഗനക്കലില്‍ അണകെട്ടിയാല്‍ ചാമരാജ് നഗറിലെയും സമീപ ജില്ലകളിലെയും കൃഷിയിടങ്ങള്‍ വെള്ളത്തിലാകുമെന്നും നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന സ്വാഭാവിക ജലസേചന സംവിധാനം താറുമാറാകുമെന്നും കന്നഡ സംഘടനകള്‍ വാദിക്കുന്നു.

ആദ്യകാലത്ത്, പ്രാദേശിക സംഘടനകള്‍ ഉയര്‍ത്തിക്കാട്ടിയ പ്രശ്നം ബിജെപി ഏറ്റെടുത്തതോടെ വഷളാവുകയാണ്. കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നതിനാല്‍ വൈകാതെ മറ്റു പാര്‍ട്ടികളും പ്രശ്നത്തില്‍ ഇടപെട്ടേക്കും.

ഹൊഗനക്കലില്‍ അണകെട്ടുന്നതിനോടുള്ള പ്രതിഷേധമറിയിക്കാന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി യദ്യൂരപ്പയും സംഘവും ഈ പ്രദേശം സന്ദര്‍ശിച്ചിരുന്നു.

കര്‍ണാടകത്തില്‍ ജനകീയ സര്‍ക്കാറിന്റെ അഭാവം മുതലെടുത്ത് കേന്ദ്രം തമിഴ്നാടിന് ഒത്താശ ചെയ്തുകൊടുക്കുന്നതായും പ്രശ്നത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയവൈരം വേണ്ടുവോളമുണ്ടെങ്കിലും ഗൌഡാദളും ഹൊഗനക്കല്‍ പ്രശ്നത്തില്‍ ബിജെപിയുടെ പക്ഷത്താണ്.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+