കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മായിയോട്‌ പ്രണയം; യുവാവ്‌ അമ്മാവനെ കൊലപ്പെടുത്തി

  • By Staff
Google Oneindia Malayalam News

മുംബൈ: അമ്മായിയുമായുള്ള പ്രണയബന്ധത്തെത്തുടര്‍ന്ന്‌ യുവാവ്‌ അമ്മാവനെ കുത്തിക്കൊലപ്പെടുത്തി. ഇരുപത്തിരണ്ടുകാരനും ഉത്തര്‍ പ്രദേശ്‌ സ്വദേശിയുമായ അശോക്‌ ഹരിലാല്‍ കനോജിയയാണ്‌ അമ്മാവനായ കേശവ്‌ കനോജിയയെ കൊലപ്പെടുത്തിയത്‌.

എട്ടുവര്‍ഷം മുമ്പാണ്‌ അശോക്‌ മുംബൈയിലെത്തി തയ്യല്‍ക്കാരനായ അമ്മാവനും അമ്മായിക്കുമൊപ്പം താമസം തുടങ്ങിയത്‌. എന്നാല്‍ രണ്ടുമാസം മുമ്പ്‌ തന്റെ ഭാര്യ ഗീത(30)യുമായി അശോകിന്‌ അവിഹിതബന്ധമുണ്ടെന്ന്‌ മനസ്സിലാക്കിയ കേശവ്‌ അശോകിനെ മര്‍ദ്ദിയ്‌ക്കകുകയും വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്‌തു.

പിന്നീട്‌ കേശവ്‌ അന്ധേരിയില്‍ മറ്റൊരു വീട്‌ വാടകയ്‌ക്കെടുത്ത്‌ താമസം തുടങ്ങി. അപ്പോഴും അശോക്‌ ഗീതയുമായി ഫോണിലൂടെ ബന്ധപ്പെടുക പതിവായിരുന്നു. ഗീതയാണ്‌ ആരുമറിയാത്തവിധത്തില്‍ കേശവിനെ കൊലപ്പെടുത്താന്‍ തന്നോട്‌ നിര്‍ദ്ദേശിച്ചതെന്ന്‌ അശോക്‌ ക്രൈംബ്രാഞ്ചില്‍ അറിയിച്ചിട്ടുണ്ട്‌.

ഇതുപ്രകാരം ഞയാറാഴ്‌ച രാത്രി അശോക്‌ അമ്മാവനെയും കൂട്ടി ജോഗേശ്വരിയിലുള്ള മദ്യക്കടയില്‍ നിന്നും മദ്യപിച്ചു. പിന്നീട്‌ മദ്യലഹരിയിലായ അമ്മാവനെയും കൂട്ടി അശോക്‌ തീവണ്ടിയില്‍ കയറി നയ്‌ഗോണിലേയ്‌ക്ക്‌ യാത്രതിരിച്ചു യാത്രാമധ്യേ കേശവിനെ കത്രികകൊണ്ട്‌ പലതവണ കുത്തിക്കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച്‌ അശോക്‌ നലസോപറയില്‍ അമ്മായിയുടെ അടുത്തേയ്‌ക്ക്‌ പോവുകയായിരുന്നു.

പിറ്റേന്ന്‌ രാവിലെ അശോക്‌ അന്ധേരിയിലെ വീട്ടിലെത്തി. ഇതിനിടെ കൊലപാതകവിവരമറിഞ്ഞ്‌ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച്‌ മണിക്‌പൂര്‍ പൊലീസ്‌ സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ മണിക്‌പൂര്‍ പൊലീസിന്‌ സംഭവത്തെക്കുറിച്ച്‌ അറിവില്ലായിരുന്നു. തുടര്‍ന്ന്‌ ക്രൈംബ്രാഞ്ച്‌ നടത്തിയ ചോദ്യം ചെയ്യലില്‍ താനാണ്‌ അമ്മാവനെ കൊലപ്പെടുത്തിയതെന്ന്‌ അശോക്‌ സമ്മതിക്കുകയായിരുന്നു.

പിന്നീട്‌ ഇയാള്‍ക്കെതിരെ കൊലപാതകക്കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. അമ്മായിയായ ഗീതയെ താന്‍ സ്‌നേഹിക്കുന്നുണ്ടെന്നും അതിനാലാണ്‌ അമ്മാവനെ കൊലപ്പെടുത്തിയതെന്നുമാണ്‌ അശോക്‌ ക്രൈംബ്രാഞ്ചിനോട്‌ പറഞ്ഞത്‌. ഇരുപത്തിമൂന്നുകാരിയായ ഗീത അഞ്ചു മക്കളുടെ അമ്മയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X