സിപിഎം സമ്മേളന നഗരിയിലെ കൊച്ചു താരം
കോയമ്പത്തൂര്‍: സമ്മേളനത്തിനെത്തുന്ന പ്രതിനിധികള്‍ക്ക് സൗകര്യങ്ങളൊരുക്കാനും മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കാനും ആവശ്യമുള്ളകാര്യങ്ങള്‍ അപ്പപ്പോള്‍ ചെയ്യാനും പാര്‍ട്ടി നിയോഗിച്ച ഒരു കൊച്ച് സഖാവുണ്ട് കോയമ്പത്തൂരിലെ സിപിഎം സമ്മേളനനഗരിയില്‍.
ഈ കൊച്ചുസഖാവ് ആരെന്നകേട്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെടുമെന്നുറപ്പ്. പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ മണി രത്‌നത്തിന്റെയും പ്രമുഖ നടി സുഹാസിനിയുടെയും മകന്‍ നന്ദന്‍ മണിരത്‌നമാണ് ഈ കൊച്ചു സഖാവ്.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായ വൊളണ്ടിയറായി പ്രവര്‍ത്തിക്കുകയാണ് നന്ദന്‍. പതിനേഴ് വയസ്സുള്ള പ്ലസ്‌ടു വിദ്യാര്‍ത്ഥിയായ നന്ദന്‍ വായനയിലൂടെയാണ് മാര്‍ക്‌സിസത്തില്‍ ആകൃഷ്ടനായത്. ചെന്നൈ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് നന്ദന്‍ പഠിയ്‌ക്കുന്നത്.
പാര്‍ട്ടി പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം എഴുത്തുകാരനാണ് ഈ കൊച്ചു മിടുക്കന്‍. മാത്രമല്ല അടുത്തിടെ ലെനിനിസത്തിന്റെ പൊരുള്‍ എന്നപേരില്‍ ഒരു ഇംഗ്ലീഷ് പുസ്‌തകം പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട് നന്ദന്‍.
ബുദ്ധിസാമര്‍ത്ഥ്യത്തില്‍ അച്ഛനും അമ്മയ്‌ക്കും ഒപ്പമാണെങ്കിലും തന്റെ കര്‍മ്മമേഖല മറ്റൊന്നാണെന്നാണ് നന്ദന്‍ പറയുന്നത്. കമ്യണീസമാണ് തന്റെ ജീവനെന്ന് പറയുന്ന നന്ദന്‍ അടിസ്ഥാനവര്‍ഗത്തിന് വേണ്ടി നിലകൊള്ളാന്‍ ഇവിടെ ആരുണ്ടെന്നും ചോദിക്കുന്നു.
ചുവപ്പ് ഷര്‍ട്ടും കാക്കി പാന്റ്‌സും അണിഞ്ഞു സാധാരണ വളണ്ടിയര്‍മാരെപ്പോലെതന്നെയാണ് നന്ദനും ഇവിടെ പ്രവര്‍ത്തിക്കുന്നത്. ആളെ തിരിച്ചറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ അടുത്തുകൂടുമ്പോള്‍ നന്ദന്‍ പെട്ടെന്ന് മറ്റെവിടേയ്‌ക്കെങ്കിലും മാറുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications