മൂന്നാം മുന്നണിയുടെ പേരില്‍ നടക്കുന്നത് രാഷ്ട്രീയ ഹാസ്യ നടാകം: ബിജെപി
ദില്ലി: ഇല്ലാത്ത മൂന്നാം മുന്നണിയുടെ പേരില്‍ ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത് രാഷ്ട്രീയ ഹാസ്യനാടകമാണെന്ന് ബിജെപി.
ഒരേപോലെ ചിന്തിക്കുന്ന പാര്‍ട്ടികളുടെ കൂടിച്ചേരലല്ല രാഷ്ട്രീയ വിലപേശലിനുള്ള വേദി മാത്രമാണ് മൂന്നാംമുന്നണിയെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യത്തെ ഭക്ഷ്യസുരക്ഷ വളരെ അപകടത്തിലായിരിക്കുകയാണെന്നും ബിജെപി.അഭിപ്രായപ്പെട്ടു.
നാലുവര്‍ഷം ഉത്തരവാദിത്വമൊന്നുമില്ലാതെ ഭരണത്തിന്റെ എല്ലാ സുഖവും അനുഭവിച്ചതിനുശേഷം ഇപ്പോള്‍ തങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ യുപിഎ സര്‍ക്കാര്‍ പരിഹരിക്കുന്നില്ല എന്നു പറഞ്ഞാണ് ഇടതുപക്ഷം മൂന്നാംമുന്നണിക്ക് ശ്രമം നടത്തുന്നത്.
എന്നാല്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ഇടതുപക്ഷം ധൈര്യം കാട്ടുന്നുമില്ല_പ്രസാദ് പറഞ്ഞു.
ഭക്ഷ്യധാന്യങ്ങളുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനവില കൂടിക്കൊണ്ടിരിക്കുന്നത് സാധാരണക്കാരെ ദുരിതത്തിലാഴ്ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മന്‍മോഹന്‍സിങ്ങിനെപ്പോലുള്ള വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞന്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഭക്ഷ്യ സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ ഇത്രമാത്രം കുത്തഴിഞ്ഞ അവസ്ഥ ഉണ്ടായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications