ലൈംഗിക പീഡനക്കേസ്: ഒറീസ സ്പീക്കര്‍ രാജിവെച്ചു
ഭൂവനേശ്വര്‍: കീഴുദ്യോഗസ്ഥയെ ലൈംഗിക പീഡിപ്പിച്ചുവെന്ന കേസില്‍ ആരോപണ വിധേയനായ ഒറീസ നിയമസഭാ സ്‌പീക്കര്‍ മഹേശ്വര്‍ മൊഹന്തി രാജിവെച്ചു.
വിവാദം പുറത്തു വിട്ടതില്‍ പ്രധാന പങ്കുണ്ടെന്ന് സംശയിക്കുന്ന പബ്ലിക്‌റിലേഷന്‍ മന്ത്രി ദേബാശിഷ് നായിക്കിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുകയും ചെയ്‌തു.
നിയമസഭാ ജീവനക്കാരി ഗായത്രി പാണ്ഡേ നല്‌കിയ കേസില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് മഹേശ്വര്‍ മൊഹന്തി രാജിവെച്ചത്. മൊഹന്തിക്കെതിരെ ആരോപണമുന്നയിക്കാന്‍ ഗായത്രിയെ പ്രേരിപ്പിച്ചതിനാണ് പബ്ലിക്‌റിലേഷന്‍ മന്ത്രിയായ ദേബാശിഷിനെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പുറത്താക്കിയത്.
നേരത്തെ ഗായത്രി സ്‌പീക്കര്‍ തന്നെ പല തവണ പീഡിപ്പിയ്‌ക്കാന്‍ ശ്രമിച്ചുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. ഗായത്രിയുടെ ആരോപണം മൊഹന്തി നിഷേധിച്ചിട്ടുണ്ട്.
രാഷ്ട്രീയ പകപോക്കലാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. സ്‌പീക്കറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷമായ കോണ്‍ഗ്രസ് അഞ്ചു ദിവസമായി നിയമസഭ തടസ്സപ്പെടുത്തിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications