കോണ്‍ഗ്രസിന് രാഹുലിന്റെ പുതിയ മുദ്രാവാക്യം
കാണ്‍പൂര്‍: മുത്തശ്ശിയുടെ വഴി പിന്‍തുടര്‍ന്ന് ചെറുമകന്‍ രാഹുലും കോണ്‍ഗ്രസിന് പുതിയ മുദ്രാവാക്യം സമ്മാനിച്ചു.
പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ ദരിദ്രരോടൊപ്പമാണ് കോണ്‍ഗ്രസ് എന്ന അര്‍ഥം വരുന്ന മുദ്രാവാക്യമാണ് രാഹുല്‍ സംഭാവന ചെയ്‌തിട്ടുള്ളത്.
രാഹുലിന്റെ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരഗാന്ധിയുടെ ഗരീബി ഹട്ടാവോ' (ദരിദ്രരോടൊപ്പമാണ് കോണ്‍ഗ്രസിന്റെ കൈ) വില്‍ കാലാനുസൃത മാറ്റം വരുത്തിയാണ് രാഹുല്‍ തന്റെ മുദ്രാവാക്യം പുറത്തിറക്കിയിരിക്കുന്നത്.
കാണ്‍പൂരിലെ ഫൂല്‍ബാഗ് മൈതാനത്ത് നടന്ന റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് രാഹുല്‍ പുതിയ മുദ്രവാക്യമുയര്‍ത്തിയത്. 'ഹിസാബ് മാംഗോ' (കോണ്‍ഗ്രസിന്റെ ഇരു കരങ്ങളും ദരിദ്രര്‍ക്കൊപ്പം) എന്ന ചെറിയ തിരുത്തലാണ് രാഹുല്‍ വരുത്തിയിട്ടുള്ളത്.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിയെ ബന്ധിപ്പിച്ചാണ് പുതിയ മുദ്രാവാക്യവും കണ്ടെത്തിയിട്ടുള്ളത്.
അറുപതുകളിലും എഴുപതുകളിലും കോണ്‍ഗ്രസിനെ വന്‍വിജയത്തിലെത്തിയ്‌ക്കാന്‍ ഇന്ദിരാഗാന്ധിയുടെ 'ഗരീബി ഹട്ടാവോ' എന്ന മുദ്രാവാക്യം സഹായിച്ചിരുന്നു. ഇതേ വിജയം തന്നെയാണ് പുതിയ മുദ്രാവാക്യത്തിലൂടെയും ചെറുമകനും ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications