ജോസഫില്‍ അചഞ്ചല വിശ്വാസമെന്ന് പാര്‍ട്ടി
കോട്ടയം: കോട്ടയത്ത് ചേര്‍ന്ന്കേരള കോണ്‍ഗ്രസ്(ജെ) നേതൃയോഗം പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ നേതൃത്വത്തില്‍ അചഞ്ചലമായ വിശ്വാസം രേഖപ്പെടുത്തിയതായി ഫ്രാന്‍സിസ് ജോര്‍ജ് എംപി അറിയിച്ചു.
എന്നാല്‍ അത്തരത്തിലൊരു വിശ്വാസം രേഖപ്പെടുത്തല്‍ ഉണ്ടായിട്ടില്ലെന്ന് സുരേന്ദ്രന്‍പിള്ള എംഎല്‍എ തൊട്ടിപിന്നാലെ അറിയിച്ചു. പിസി തോമസ് തന്റെ പഴയ ഐഎഫ്‌ഡിപി നേതാക്കളെ വിട്ട്‌മറുകണ്ടം ചാടിയെന്നും ആരോപണമുണ്ട്. വിമാനയാത്രാവിവാദക്കേസില്‍ ജോസഫിനെതിരെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു രണ്ടുമണിക്കൂറിലധികം നീണ്ട യോഗം.
ജോസഫ് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടാന്‍ ഒരു വിഭാഗം തീരുമാനിച്ചിരുന്നതാണ്. ഞായറാഴ്‌ച വൈകുന്നേരം മുതല്‍ തിങ്കളാഴ്‌ച പുലര്‍ച്ചെ മൂന്നുമണിവരെ പഴയ ഐഎഫ് ഡിപി നേതാവ് സ്‌കറിയാതോമസിന്റ വീട്ടില്‍ ഉന്നതനേതാക്കള്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം യോഗം ചേര്‍ന്നിരുന്നു. തിങ്കളാഴ്‌ച നേതൃയോഗത്തിന് മുമ്പും അവര്‍ യോഗം ചേര്‍ന്നു.
വിമാനയാത്രാ വിവാദക്കേസിന്റെ കാര്യം നേതൃയോഗത്തില്‍ ചര്‍ച്ചചെയ്യപ്പെടുമെന്ന കാര്യം ഈ സാഹചര്യത്തില്‍ ഉറപ്പായിരുന്നു. എന്നാല്‍ യോഗം ആരംഭിച്ച് അധികം വൈകാതെ സ്‌കറിയ തോമസിനെതിരെ നടപടി വേണമെന്ന് പി.ജെ ജോസഫിനോട് അടുപ്പമുള്ള ചിലര്‍ ആവശ്യപ്പെട്ടു. പരസ്യപ്രസ്‌താവനകള്‍ പാടില്ലെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചിട്ടും അത് ലംഘിച്ചതിന്റെ പേരിലാണ് നടപടി ആവശ്യപ്പെട്ടത്.
ജോര്‍ജ് സെബാസ്‌റ്റ്‌്യനെതിരെയും ആരോപണമുയര്‍ന്നെങ്കിലും പിസി തോമസ് ഉള്‍പ്പെടെയുള്ളവര്‍ ഇതൊന്നും പ്രതിരോധിക്കാന്‍ മുതിര്‍ന്നില്ല. പിന്നീട് പിജെ ജോസഫ് ഇടപെട്ട് ഇക്കാര്യങ്ങളൊന്നും ചര്‍ച്ചചെയ്യേണ്ടയോഗമല്ല ഇതെന്നും നടപടിയുടെട കാര്യമില്ലെന്നും പറഞ്ഞ് തന്ത്രപൂര്‍വ്വം പ്രശ്‌നത്തില്‍ നിന്നും ഒഴിഞ്ഞുമാറി.
യോഗത്തില്‍ വിവാദവിഷയങങളൊന്നും കാര്യമായി ചര്‍ച്ചചെയ്യപ്പെട്ടില്ല. വിമാനയാത്രാ വിവാദത്തെക്കുറിച്ച് യോഗത്തിന്റെ തുടക്കത്തില്‍ പിജെ ജോസഫ് നടത്തിയ പരാമര്‍ശം മാത്രമാണ് അതു സംബന്ധിച്ചുണ്ടായത്. പൊലീസ് റിപ്പോര്‍ട്ട് അനുകൂലമാകുമെന്നാണ് നമ്മള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ഇങ്ങനെയാണ്. കേസിന്റെ കാര്യങ്ങള്‍ ആ രീതിയില്‍കൈകാര്യം ചെയ്യുമെന്നാണ് പിജെ ജോസഫ് ആമുഖ പ്രസംഗത്തില്‍ പറഞ്ഞത്. ഇതേക്കുറിച്ച് പിന്നീട് കാര്യമായ പരാമര്‍ശനങ്ങള്‍ ഉണ്ടായില്ല.
യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജും പിസി തോമസും മോന്‍സ് ജോസഫും പിജെ ജോസഫിന്റെ നേതൃത്വത്തില്‍ ഐക്യകണ്‌ഠ്യേന വിശ്വാസം രേഖപ്പെടുത്തിയതായി അറിയിച്ചു.
കേസിന്റെ കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്‌തില്ല. ചെന്നൈ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കേസിന്റെ നടപടികളുമായി മുന്നോട്ടുപോകും. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യും. ചെയര്‍മാനെതിരായി ആരോപണങ്ങളും കേട്ടുകേള്‍വികളും കാര്യമായെടുക്കുന്നില്ല- ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
ജോസഫിനെതിരെ നില്‍ക്കുന്ന ഇരു വിഭാഗവും മറ്റുള്ളവര്‍ ആദ്യം നേതൃമാറ്റ പ്രശ്‌നം ഉന്നയിക്കട്ടെ എന്നു കാത്തിരുന്നതുമൂലമാണ് വിഷയം ചര്‍ച്ചചെയ്യപ്പെടാതിരുന്നതത്രേ. തങ്ങള്‍ ആദ്യം പറഞ്ഞ് അപ്രിയരാകുന്നത് ഒഴിവാക്കാന്‍ ഇരുകൂട്ടരും നിശബ്ദത പാലിച്ചു. യോഗത്തിന് മുമ്പ് നേതൃമാറ്റവും വിമാനയാത്രാ വിവാവും ചര്‍ച്ചകളില്‍ ചൂടുപിടിക്കുമെന്ന് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരാരും അക്കാര്യങ്ങളൊന്നും പറഞ്ഞില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications