ടാലന്റ് സെര്‍ച്ചിന് പിന്തുണ; ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംഘടിപ്പിയ്‌ക്കുന്ന ടാലന്റ് സെര്‍ച്ചിന് പൂര്‍ണ പിന്തുണ നല്‌കുമെന്ന് യുഡിഎഫ് നേതാവ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
തനിയ്‌ക്ക് ഇക്കാര്യത്തില്‍ അതൃപ്‌തിയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് നേതൃനിരയിലേക്ക് മികച്ച നേതാക്കളെ കണ്ടെത്തുന്നതിനുള്ള അഭിമുഖ പരിപാടിയാണ് ടാലന്റ് സെര്‍ച്ച്.
യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് അശേക് തന്‍വാര്‍, എഐസിസി ജനറല്‍ സെക്രട്ടറി ബി.കെ ഹരിപ്രസാദ് എ്‌ന്നിവരുടെ നേതൃത്വത്തിലാണ് അഭിമുഖം നടക്കുന്നത്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് ഇന്റര്‍വ്യൂ സംഘടിപ്പിച്ചിരിയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications