കോണ്‍ഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: വെളിയം
തിരുവനന്തപുരം: വേനല്‍ മഴ സൃഷ്ടിച്ച ദുരന്തത്തില്‍ നിന്നുപോലും രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ശ്രമമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി വെളിയം ഭാര്‍ഗവന്‍ കുറ്റപ്പെടുത്തി.
നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയയ്‌ക്കണമെന്ന് കേരളം ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചെങ്കിലും ഇതേവരെ സംഘത്തെ അയച്ചിട്ടില്ല.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലും സമ്മര്‍ദ്ദവുമാണ് കേന്ദ്രസംഘത്തെ അയയ്‌ക്കാന്‍ വൈകുന്നതിന്റെ കാരണമെന്ന സംശയം ബലപ്പെട്ടുവരുകയാണ്. കുട്ടനാട്ടില്‍ അവര്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭവും ദുരന്തത്തില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്- അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്‍പര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ അവര്‍ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദുരന്തത്തിനിരയായവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും എടുത്തുവരുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ ഉദാരസഹായം കിട്ടിയെങ്കില്‍ മാത്രമേ കര്‍ഷകര്‍ക്ക് വേണ്ടരീതിയില്‍ സഹായം നല്‍കാന്‍ കഴിയൂ.
നാടും ജനങ്ങളും നശിച്ചാലും രാഷ്ട്രീയമായി എന്തെങ്കിലും നേട്ടമുണ്ടാക്കാന്‍ കഴിയുമോ എന്ന ദുഷ്ടലാക്കാണ് യുഡിഎഫിനെ നയിക്കുന്നതെന്ന് വെളിയം കുറ്റപ്പെടുത്തി.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications