തലസ്ഥാനത്ത് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
തിരുവനന്തപുരം: കൈതമുക്കില്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു. പാറ്റൂര്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ വിഷ്‌ണു(31)ആണ് വെട്ടേറ്റുമരിച്ചത്.
പതിനൊന്നുമണിയോടെ പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് ബൈക്കുകളില്‍ ഹെല്‍മറ്റ്‌ധരിച്ചെത്തിയ എട്ടംഗ സംഘം വിഷ്‌ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവം നടന്ന ഉടന്‍തന്നെ വിഷ്‌ണുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. രാഷ്ട്രീയവൈരമാണ് കൊലയ്‌ക്കുപിന്നിലെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.
ശംഖുമുഖം അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങി. വന്‍ പൊലീസ് സംഘം കൈതമുക്കില്‍ എത്തിയിട്ടുണ്ട്. വിഷ്ണുവിന്‍റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications