Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ തൊഴിലാളികള്‍ വൈറ്റ്ഹൗസിന് മുന്നില്‍ പ്രകടനം നടത്തി

വാഷിംഗ്ടണ്‍: സ്ഥിരജോലി വാഗ്ദാനം ചെയ്ത് അമേരിക്കയില്‍ എത്തിച്ച് വഞ്ചിച്ചുവെന്ന് ആരോപിച്ച് ഇന്ത്യന്‍ തൊഴിലാളികള്‍ വൈറ്റ് ഹൌസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

തങ്ങളെ കടത്താന്‍ ഉപയോഗിച്ച എച്ച്2ബി വിസയിലെ ചതിക്കുഴികള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടന്നത്. അറുപത്തിയഞ്ചോളം തൊഴിലാളികള് പ്രതിഷേധ പ്രകടനത്തില് പങ്കെടുത്തു.

മിസിസിപ്പിയിലെ തുറമുഖത്തില്‍ തങ്ങളെ അടിമകളെ പോലെയാണ് പരിഗണിക്കുന്നതെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു. മാന്യമായ പരിഗണന അവശ്യപ്പെട്ട് ഒരു മണിക്കൂറോളം വൈറ്റ് ഹൌസിന് മുന്നില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ പ്രകടനം നടത്തി.

എച്ച് 2 ബി വിസ സംവിധാനത്തോടുള്ള പ്രതിഷേധ സൂചകമായി വിസ സ്റ്റാന്പ് ചെയ്തിരിക്കുന്ന പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പ്രതിഷേധക്കാര്‍ കത്തിക്കുകയും ചെയ്തു.

വാഷിംഗ്ടണിലെ വിവിധ സംഘടനകളിലെ പ്രവര്‍ത്തകരും പ്രതിഷേധത്തിന് അനുഭാവം പ്രകടിപ്പിച്ച് ഇവരോടൊപ്പം പ്രകടനത്തില്‍ പങ്കെടുത്തു.

തങ്ങളെ നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ച സിഗ്നല്‍ ഇന്‍റനാഷണല്‍ എന്ന കമ്പനിക്കെതിരെ അമേരിക്കന്‍ കോണ്‍ഗ്രസ് സമിതി അന്വേഷണം നടത്തണമെന്നാണ് വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

അമേരിക്കയില്‍ സ്ഥിരതാമസത്തിനുളള വിസ വാഗ്ദാനം ചെയ്ത് 500 ഇന്ത്യന്‍ തൊഴിലാളികളെ നിര്‍ബന്ധിച്ച് പണിയെടുപ്പിച്ചെന്നാണ് പ്രതിഷേധം സംഘടിപ്പിച്ചവര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+