പാര്‍ട്ടിക്കുളളില്‍ തിരുത്തലിന് സിപിഎം
കോയമ്പത്തൂര്‍ : പാര്‍ട്ടിക്കുള്ളിലെ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനുളള തിരുത്തല്‍ നടപടികള്‍ക്കുളള മാര്‍ഗ രേഖ തയ്യാറാക്കാന്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കേന്ദ്ര കമ്മിറ്റിയെ ചുമതലപ്പെടുത്തി.
പാര്‍ട്ടി അംഗങ്ങളുടെ നിലവാരം ഉയര്‍ത്താനുളള നടപടികള്‍ തുടങ്ങുമെന്നും സമ്മേളനം തീരുമാനിച്ചു. കേന്ദ്രീകൃത ജനാധിപത്യത്തിന്റെ പാളിച്ചകള്‍ പാര്‍ട്ടി അവലോകനം ചെയ്യും. കൂട്ടായ നേതൃത്വം ശക്തിപ്പെടുത്താനും നേതാക്കളുടെ തന്‍പോരിമ അവസാനിപ്പിക്കാനും പാര്‍ട്ടി നടപടികള്‍ സ്വീകരിക്കും.
ഈ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചു.
സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചു വിടാന്‍ കേന്ദ്രത്തെ അധികാരപ്പെടുത്തുന്ന ഭരണഘടനാ വകുപ്പുകള്‍ എടുത്തു കളയണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആവശ്യപ്പെട്ടു. അധികാര വികേന്ദ്രീകരണ നടപടികള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കണം. ഭൂപരിഷ്കരണ നടപടികള്‍ ത്വരിതപ്പെടുത്തണം. ബംഗാള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ് ഭൂപരിഷ്കരണം മെച്ചപ്പെട്ട രീതിയില്‍ യാഥാര്‍ത്ഥ്യമാക്കിയതെന്ന് ബുദ്ധദേവ് അവകാശപ്പെട്ടു.
പ്രത്യേക സാമ്പത്തിക മേഖല യഥേഷ്ടം അനുവദിക്കുന്നതിനെ എതിര്‍ക്കുമെന്നും വ്യവസായങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ സമ്പൂര്‍ണ പുനരധിവാസം ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സിപിഎമ്മിന് പ്രത്യേകം നയമില്ലെന്നും ബുദ്ധദേവ് വാദിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications