മോട്ടോറോളയ്‌ക്ക് വിലയിടാന്‍ വീഡിയോകോണ്‍ ഒരുങ്ങുന്നു
മുബൈ: വന്‍ നഷ്ടം നേരിടുന്ന ആഗോള ടെലികോം ഭീമന്‍ മോട്ടോറോളയുടെ മൊബാല്‍ ഹാന്‍ഡ്‌സെറ്റ് യൂണിറ്റ് ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കമ്പനിയായ വീഡിയോകോണ്‍ പദ്ധതിയിടുന്നു.
നഷ്ടത്തിനു പുറമെ പിളര്‍പ്പു ഭീഷണിയും നേരിടുന്ന മോട്ടോറോള ഏറ്റെടുക്കാനുള്ള സാധ്യതകള്‍ തങ്ങള്‍ തേടിക്കൊണ്ടിരിയ്‌ക്കുകയാണെന്ന് വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വേണുഗോപാല്‍ ദൂത് പറഞ്ഞു.
ഇതിനായി വീഡിയോകോണ്‍ ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് ധനകാര്യ സ്ഥാപനങ്ങളെ സമീപിച്ചു കഴിഞ്ഞതായും അദ്ദേഹം പറയുന്നു.
ആറായിരം കോടി മുടക്കി പാന്‍-ഇന്ത്യന്‍ എന്ന പേരില്‍ ജിഎസ്‌എം സേവനദാതാവാകന്‍ ഒരുങ്ങുന്ന വീഡിയോകോണ്‍ മോട്ടോറോളയുടെ ഏറ്റെടുക്കലിലൂടെ 12 കോടിയോളം ഹാന്‍ഡ് സെറ്റ് കച്ചവടം നടക്കുന്ന ഇന്ത്യന്‍ മൊബൈല്‍ വിപണിയാണ് നോട്ടമിടുന്നത്.
അതെസമയം മോട്ടോറോള ഏറ്റെടുക്കാനുള്ള വീഡിയോകോണിന്റെ നീക്കങ്ങളോട് മോട്ടോറോള അധികൃതര്‍ പ്രതികരിച്ചിട്ടില്ല. വീഡിയോകോണ്‍ ഒരു ആഗോള ബ്രാന്‍ഡ് അല്ലെന്നത് ഏറ്റെടുക്കല്‍ നീക്കങ്ങളുമായി മുന്നോട്ടു പോകുന്ന വീഡിയോകോണിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാണിയ്‌ക്കുന്നുണ്ട്.
ഇതിനിടെ വന്‍ സാമ്പത്തിക നഷ്ടം നേരിടുന്ന മോട്ടോറോള കമ്പനി രണ്ടു ഭാഗമായി പിളരുമെന്ന് കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നഷ്ടത്തിലായ ഹാന്‍ഡ് സെറ്റ് നിര്‍മ്മാണ യൂണിറ്റിനെ മറ്റു പ്രവര്‍ത്തനങ്ങളില്‍ വേര്‍പ്പെടുത്തുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
മോട്ടോറോളയെ എറ്റെടുക്കാനുള്ള വീഡിയോകോണിന്റെ ശ്രമങ്ങള്‍ ഫലപ്രാപ്‌തിയിലെത്തിയാല്‍ ടാറ്റയ്‌ക്കു ശേഷം ആഗോള ബ്രാന്‍ഡ് കൈപ്പിടിയിലാകുന്ന കമ്പനിയെന്ന നേട്ടവും വീഡിയോകോണിന് സ്വന്തമാകും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications