Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊബൈല്‍ ഫോണിനു വേണ്ടി 12 വയസ്സുകാരന്‍ നാലാം ക്ലാസുകാരനെ കൊന്നു

ശ്രീനഗര്‍: മൊബൈല്‍ ഫോണിനു വേണ്ടി 12 വയസുകാരന്‍ നാലാം ക്ലാസുകാരനെ കൊലപ്പെടുത്തി. കാശ്‌മീര്‍ താഴ്‌വരയിലെ കുല്‍ഗം ജില്ലയിലാണ്‌ ഞെട്ടിയ്‌ക്കുന്ന കൊലപാതകം അരങ്ങേറിയത്‌.

സര്‍മര്‍ ഗ്രാമ നിവാസിയും നാലാം ക്ലാസ്‌ വിദ്യാര്‍ഥിയുമായ സക്കീര്‍ മാലിക്കെന്ന എന്ന കുട്ടിയാണ്‌ കൊല ചെയ്യപ്പെട്ടത്‌. കൊലപാതകവുമായി ബന്ധപ്പെട്ട്‌ പരവതാനി നെയ്‌ത്തുകാരനായ ഇംതിയാസ്‌ മാലിക്കിനെ(12) അറസ്റ്റു ചെയ്‌തുവെന്ന്‌ സബ്‌ ഡിവിഷണല്‍ പോലീസ്‌ ഓഫീസര്‍ ബഷീര്‍ അഹമ്മദ്‌ അറിയിച്ചു.

ഏതാനും ദിവസം മുമ്പ്‌ സക്കീറിന്റെ മൃതദേഹം പ്രദേശത്തെ ഒരു നീര്‍ച്ചാലില്‍ നിന്നും പോലീസ്‌ കണ്ടെത്തിയിരുന്നു. സക്കീറിനൊപ്പം ഇംതിയാസിനെ കണ്ടുവെന്ന സാക്ഷി മൊഴികളനുസരിച്ച്‌ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ഇംതിയാസ്‌ കുടുങ്ങുകയായിരുന്നു.

സംഭവത്തെപ്പറ്റി പോലീസ്‌ വിശദീകരണം ഇങ്ങനെയാണ്‌. ഉള്‍നാടന്‍ ഗ്രാമമായ സര്‍മറില്‍ വൈദ്യതിയില്ലാത്തതു മൂലം സക്കീര്‍ തന്റെ മൊബൈല്‍ ഫോണ്‍ അടുത്ത ഗ്രാമത്തില്‍ പോയാണ്‌ ചാര്‍ജ്ജ്‌‌ ചെയ്‌തിരുന്നത്‌.

ഇങ്ങനെ പോയി മടങ്ങുന്നതിനിടെ വഴിയില്‍ കാത്തു നിന്ന ഇംതിയാസ്‌ സക്കീറിനെ കല്ലു കൊണ്ടിടിച്ച്‌ കൊലപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ കവര്‍ന്നെടുക്കുകയുമായിരുന്നു. ഇംതിയാസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+